07 December Thursday

ലിബിയയിലെ വെള്ളപ്പൊക്കത്തിൽ സഹായവുമായി ഒമാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

മസ്കറ്റ്> ലിബിയയിലെ "ഡാനിയൽ "വെള്ളപ്പൊക്കത്തെതുടർന്ന് പ്രയാസമനുഭവിക്കുന്ന ലിബിയയിലെ പൗരന്മാർക്ക് സഹായ ഹസ്തവുമായി ഒമാൻ.80 ടണ്ണിലധികം അവശ്യ വസ്തുക്കളും വൈദ്യ സഹായവും എത്തിച്ചുനൽകിയാണ് ഒമാൻ ലിബിയയോടുള്ള തങ്ങളുടെ ചേർത്ത് നിർത്തൽ സാധ്യമാക്കിയത്.
 
ലിബിയയിലെ റെഡ് ക്രസന്റിനാണ് സാധനങ്ങൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ ( ഒ സി ഒ ) അറിയിച്ചു.  പ്രത്യേക വിമാനത്തിലായിരുന്നു സാധനങ്ങൾ എത്തിച്ചത്.

ലിബിയയിലേക്ക് ആവശ്യമായ സഹായമെത്തിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്‌ അടിയന്തിര നിർദ്ദേശം നൽകിയിരുന്നു കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തിലുണ്ടായ വൻ വെള്ളപൊക്കത്തിൽ പതിനൊന്നായിരത്തിൽ കൂടുതൽ ആളുകൾ  മരിച്ചതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിനായിരത്തിൽ പരം ആളുകളെ കാണാതാവുകയും ചെയ്തു. ഡെർന നഗരത്തിന് സമീപമുള്ള അണക്കെട്ട് തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top