19 December Friday

ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഒമാനിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ദാവൂദ്

മസ്‌കറ്റ് > ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ നിസ്‌വയിൽ അന്തരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്
മുക്കിലെ ദാവൂദ് (40) ആണ് മരിച്ചത്. നാല് വർഷമായി ഒമാനിൽ ഉള്ള ദാവൂദ് മുൻപ് പത്ത് വർഷത്തോളം ജിദ്ദയിൽ പ്രവാസി ആയിരുന്നു. ആറുമാസം മുൻപ് നാട്ടിൽ പോയി മടങ്ങിവന്നതായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദലി, മാതാവ്: ജമീല, ഭാര്യ: റുബീന. മക്കൾ: റുഷ്‌ദ, റിഫ, മുഹമ്മദ്‌ മുസ്‌തഫ, റിയ. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top