08 December Friday

ഒമാൻ കൃഷി കൂട്ടം വിത്ത് വിതരണം നടത്തി

റഫീഖ് പറമ്പത്ത്Updated: Thursday Sep 21, 2023

സോഹാർ> ഒമാൻ കൃഷിക്കൂട്ടം സോഹാർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള വിത്ത് വിതരണം കഴിഞ്ഞ ശനിയാഴ്ച സോഹാർ സെല്ലാൻ പാർക്കിൽ വെച്ച് നടന്നു.

സോഹാർ ഏരിയ ഒമാൻ കൃഷികൂട്ടം പ്രവർത്തകരായ റെജി വിശ്വനാഥൻ നായർ, ഹാഷിഫ് മുഹമ്മദ്‌, ബിജു പി പോൾ, അസീസ് ഹാഷിം (ചീക്ക) എന്നിവർ
വിത്ത് വിതരണത്തിന് നേതൃത്വം നൽകി. ഒമാൻ കൃഷിക്കൂട്ടം മസ്കറ്റ് ഘടകത്തിൽ നിന്ന് കൊണ്ടുവന്ന പലതരം വിത്തുകളാണ് വിതരണം ചെയ്തത്.

അൽ ശിബ്‌ലി നാഷണൽ ഫൌണ്ടേഷൻ കമ്പനി ചെയർമാൻ, അലി ഷിബിലി വിത്ത് വിതരണത്തിന്റെ ഉൽഘടനം നിർവഹിച്ചു.ഒരു വർഷത്തെ ഇടവേളക്ക് ശേഷം സോഹാറിലെ പഴയകാല കൃഷികൂട്ടുകാരൻ അസീസ് ഹാഷിം (ചീക്കയുടെ) തിരിച്ചു വരവ് ഏവരിലും സന്തോഷം ഉണ്ടാക്കി.

വരും ദിവസങ്ങളിൽ, ലഭിക്കുന്ന അവസരങ്ങളിൽ ഒത്തു ചേരുവാനും കൃഷി അറിവുകൾ പരസ്പരം കൈമാറുവാനും കൂടുതൽ പേരിലേക്ക് കൃഷിയുടെ സന്ദേശം എത്തിക്കുവാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top