26 April Friday

ഒമാനില്‍ ഫാമിലി വിസ പരിധി 150 റിയാലായി കുറച്ചു

അനസ് യാസിന്‍Updated: Friday Feb 17, 2023

മനാമ > ഒമാനില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളനിരക്കില്‍ ഗണ്യമായ കുറവ് വരുത്തി. പുതിയ നയം അനുസരിച്ച് 150 റിയാല്‍ പ്രതിമാസം ശമ്പളം വാങ്ങുന്നവര്‍ക്ക് അവരുടെ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവരാം. മലയാളികളടക്കമുള്ളവര്‍ക്ക് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് റോയല്‍ ഒമാന്‍ പൊലിസി(ആര്‍ഒപി)ന്റെ പുതിയ തീരുമാനം. നേരത്തെ ഒമാനില്‍ ഫാമിലി വിസ(ആശ്രിത വിസ)യില്‍ കുടുംബത്തെ കൊണ്ടുവരാന്‍ പ്രതിമാസം 300 ഒമാന്‍ റിയാലായിരുന്നു വരുമാന പരിധി. അതിനു മുന്‍പ് ശമ്പള പരിധി 600 റിയാലും അതിനു മുകളിലുമായിരുന്നു.

2011ലാണ് ഒമാനില്‍ ഫാമിലി വിസക്കുള്ള വരുമാന പരിധി നിയമം നിലവില്‍ വന്നത്. രാജ്യത്തെ 49.75 ലക്ഷം വരുന്ന ജനസംഖ്യയില്‍  42.21 ശതമാനമാണ് പ്രവാസികള്‍. പ്രവാസികളുടെ കുടുംബ പുനരേകീകരണം പ്രോത്സാഹിപ്പിക്കാനും വിദഗ്ധ വിദേശ തൊഴിലാളികളെ  ആകര്‍ഷിക്കാനുമാണ് പുതിയ തീരുമാനം. വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിലൂടെ ഒമാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കാനാകുമെന്നാണ് അധികാരികളുടെ പ്രതീക്ഷ. കൂടാതെ, രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തുന്നു. പുതിയ നയം അനുസരിച്ച നിരവധി കമ്പനികള്‍ തങ്ങളുടെ പ്രവാസികള്‍ക്ക് കുടുംബ വിസ ലഭ്യമാക്കിയതായി ആര്‍ഒപിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top