16 April Tuesday

ഒമാനില്‍ 207 തസ്തികളില്‍ വിസ നിരോധിച്ചു

സ്വന്തം ലേഖകന്‍Updated: Sunday Jul 17, 2022
 
മസ്‌കത്ത് > ഒമാനില്‍ 207 തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസ നിരോധിച്ചു. തൊഴില്‍ മന്ത്രി പ്രൊഫ. മഹദ് ബിന്‍ സെയ്ദ് ബിന്‍ അലി ബാവയ്‌നാണ് ഞായറാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. 
 
അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ (മാനേജര്‍), ഡയറക്ടര്‍/ സ്റ്റാഫ് അഫയേഴ്‌സ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍/ മാനേജര്‍, പബ്ലിക് റിലേഷന്‍ ആന്‍ഡ് എക്‌സ്‌റ്റേണല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍, സിഇഒ ഓഫീസിന്റെ ഡയറക്ടര്‍/ മാനേജര്‍, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍/ മാനേജര്‍, ഫോളോ അപ്പ് ഡയറക്ടര്‍/ മാനേജര്‍, സുരക്ഷാ സൂപ്പര്‍വൈസര്‍, ഡ്മിഷന്‍ ആന്‍ഡ് രജിസ്‌ട്രേഷന്‍ ഡയറക്ടര്‍ / മാനേജര്‍, സ്റ്റുഡന്റ് അഫയേഴ്‌സ് ഡയറക്ടര്‍/ മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/ മാനേജര്‍, ഫ്യൂവല്‍ സ്‌റ്റേഷന്‍ മാനേജര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ / മാനേജര്‍ ജനറല്‍, സംവിധായകന്‍, മാനേജര്‍, ജനറല്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റ്, തൊഴില്‍ വിദഗ്ധന്‍, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോര്‍ഡിനേറ്റര്‍, തൊഴില്‍ കരാര്‍ റെഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, ഡെപ്റ്റ് കളക്ടര്‍, നിര്‍മ്മാണ ഉപകരണങ്ങളുടെയും ഉപകരണങ്ങളുടെയും ഓഫീസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ടൂറിസ്റ്റ് ഗൈഡ്, ട്രാവല്‍ ടിക്കറ്റിംഗ് ഓഫീസര്‍, ട്രാവലേഴ്‌സ് സര്‍വീസ് ഓഫീസര്‍, ഡെലിവറി ഏജന്റ്, ഗാര്‍ഡ്്, സെക്യൂരിറ്റി ഗാര്‍ഡ്, ബസ് െ്രെഡവര്‍, ടാക്‌സി െ്രെഡവര്‍, റിസപ്ഷനിസ്റ്റ്, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഇന്‍ഷുറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്‌സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്്റ്റ് സെന്റര്‍ ഓപ്പറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, ഏവിയേഷന്‍ ഓപ്പറേഷന്‍സ് ഇന്‍സ്ട്രക്ടര്‍, ഡാറ്റാ എന്‍ട്രി സൂപ്പര്‍വൈസര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഒക്യുപേഷണല്‍ ഇന്‍സ്‌പെക്ടര്‍, വര്‍ക്ക്‌ഷോപ്പ് സൂപ്പര്‍വൈസര്‍, സിസ്റ്റം അനലിസ്റ്റ് ടെക്‌നീഷ്യന്‍, നിയമന വിദഗ്ധന്‍, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷ്യലിസ്റ്റ്, റിസോഴ്‌സ് പ്ലാനിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്‌പെഷ്യലിസ്റ്റ്, സബ്‌സ്‌െ്രെകബര്‍ സര്‍വീസസ് സിസ്റ്റം സൂപ്പര്‍വൈസര്‍, റിസ്‌ക് ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകള്‍ വിസ വിലക്കില്‍ ഉള്‍പ്പെടും. 
 
വന്‍തോതില്‍ മലയാളികള്‍ തൊഴിലെടുക്കുന്ന മേഖലകളാണ് വിസ നിരോധന പരിധിയില്‍ വരുന്നതില്‍ ഏറെയും. 
 
 
 

 

 

 

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top