25 April Thursday

കുവൈത്തില്‍ 40 ദിവസത്തെ ദുഖാചരണം; ബഹ്‌റൈനിലും ഒമാനിലും മൂന്ന് ദിവസം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

മനാമ > യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാുന്റെ നിര്യാണത്തില്‍ കുവൈത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവില്‍ സര്‍ക്കാര്‍ ഓഫിസുകളിലെയും മറ്റും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയും പ്രഖ്യാപിച്ച് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉത്തരവിട്ടു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചിച്ച് ബഹ്‌റൈനില്‍ മൂന്നൃ ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.  രാജ്യത്തെ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ റോയല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാന്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മെയ് 13 വെള്ളിയാഴ്ച മുതല്‍ മെയ് 15 ഞായര്‍ വരെയാണ് ദുഃഖാചരണം. ഈ ദിവസങ്ങളില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും

സമാജം ഇന്‍ഡോ-ബഹ്‌റൈന്‍ ഫെസ്റ്റ് മാറ്റി
യുഎഇ പ്രസിഡന്റ്‌സ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബഹ്‌റൈന്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്നുവരുന്ന ഇന്‍ഡോ-ബഹ്‌റൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിലെ പരിപാടികള്‍ മാറ്റിവെച്ചു.
വെള്ളി, ശനി ദിവസങ്ങളിലെ പരിപാടികളാണ് തല്‍ക്കാലത്തേക്ക് മാറ്റിവെക്കുന്നതെന്ന് സമാജം പ്രസിഡന്റ്  പിവി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top