24 April Wednesday

കേളി അംഗം അബുൾ റഷീദ്‌ ഹൃദയാഘാതം മൂലം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

റിയാദ്> കേളി കലാസാംസ്‌കാരിക വേദി മജ്‌മ യൂണിറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ അബ്ദുൾ റഷീദ് (73) അന്തരിച്ചു. തിരുവനന്തപുരം  ജില്ലയിലെ നെടുമങ്ങാട് സ്വദേശിയായ അബ്ദുൾ റഷീദ്  40 വർഷമായി മജ്മയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കേളിയുടെ മജ്മ  യൂണിറ്റ് രൂപീകരണ കാലം മുതൽ പ്രദേശത്ത് സംഘടന വളർത്തുന്നതിൽ  മികച്ച പ്രവർത്തനം കാഴ്ചവച്ച അബ്ദുൾ റഷീദ് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പൊതു സമൂഹത്തിൽ നിറസാന്നിധ്യമായിരുന്നു.

ഹൃദയസ്തംഭനത്തെ തുടർന്ന് മജ്മ കിംഗ് ഖാലിദ്  ഹോസ്പിറ്റലിൽ  വെച്ചായിരുന്നു മരണം. ഭാര്യ: ഷൈല ബീബി. മക്കൾ: നസർ, സിമി, അഷ്കർ. മരുമകൻ: അൻസീർ. മൃതദേഹം സൗദിയിൽ സംസ്കരിക്കാനുള്ള നടപടിക്ക് കേളി മലാസ് ഏരിയ ജീവകാരുണ്യ കമ്മറ്റിയും കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയും നേതൃത്വം നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top