26 April Friday

അബുദാബിയിൽ മലയാളി യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

കെഎൽ ഗോപിUpdated: Monday Aug 1, 2022

ദുബായ്> അബുദാബിയിൽ കെട്ടിടത്തിൽ നിന്ന് വീണു യുവാവ് മരിച്ചു. കാസർകോട് പാണത്തൂർ പനത്തടി സ്വദേശി കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ- സുലേഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഷമീം (24) ആണ് മരിച്ചത്.

അബുദാബി വിമാനത്താവളത്തിന് അടുത്തുള്ള ഒരു പലചരക്ക് കടയിലാണ് ഷമീം ജോലിചെയ്തു വന്നിരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷമീം ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top