18 December Thursday

ഖത്തറിലെയും കെനിയയിലെയും യുഎഇ അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 15, 2023

അബുദാബി >  ഖത്തറിലേക്കുള്ള നിയുക്ത യുഎഇ അംബാസഡർ മുഹമ്മദ് അൽ ഇഹ്‌ബ്‌റാഹിം അൽ നഹ്യാനും കെനിയയിലേക്കുള്ള യുഎഇയുടെ നിയുക്ത സ്ഥാനപതി നഖ്‌ബിയും യുഎഇ  രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.

ഖസർ അൽ-ശാതിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ട് അംബാസഡർമാരും പുതിയ ചുമതലകളിൽ വിജയിക്കട്ടെയെന്ന് രാഷ്‌ട്രപതി ആശംസിച്ചു. ഖത്തറുമായും കെനിയയുമായും ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയും എല്ലാ രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്താനുള്ള യുഎഇയുടെ ആഗ്രഹം ശൈഖ് മുഹമ്മദ് പ്രകടിപ്പിക്കുകയും ചെയ്തു. അംബാസഡർമാർ നേതൃത്വത്തിന് നന്ദി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതി മന്ത്രാലയത്തിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സഹമന്ത്രി ശൈഖ് ശഖ്‌ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, സഹമന്ത്രി ഡോ. ഖലീഫ ഷഹീൻ അൽ മരാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top