ദോഹ > ഇമ്മാനുവൽ മാർത്തോമ്മ യുവജനസഖ്യം ഐസിബിഎഫ് വുമായി ചേർന്ന് 'സുരക്ഷ 2023' ഇൻഷുറൻസ് ക്യാമ്പയിൻ നടത്തി. പ്രവാസികളുടെ സുരക്ഷ മുൻനിർത്തി ക്രമീകരിച്ചിരിക്കുന്ന ഇൻഷുറൻസ് ക്യാമ്പയിൻ സിനിമാ സംവിധായകൻ ലാൽ ജോസ് ഐഡിസിസി കോഓർഡിനേറ്റർ ഡോ. സൈമൺ തോമസിന് ആദ്യ പോളിസി നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഇടവക വികാരി റവ. എം ജെ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐസിബിഎഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐസിസി സെക്രട്ടറി എബ്രഹാം കെ ജോസഫ് എന്നിവർ സംസാരിച്ചു. ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ഇൻഷുറൻസ് പദ്ധതിയെകുറിച്ച് വിശദീകരിച്ചു.
യുവജനസഖ്യം പ്രസിഡൻ്റ് റെവ. അജയ് ടി ഉമ്മൻ ,പ്രോഗ്രാം കൺവീനർ റോണി മാത്യു ജോസഫ്, വൈസ് പ്രസിഡൻ്റ് ലിജു എബ്രഹാം, സെക്രട്ടറി ലിജോ ടൈറ്റസ്, ജോയിൻ സെക്രട്ടറി ഷാരോൺ സജി, ട്രസ്റ്റി കെൽവിൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..