09 May Thursday

സൗദി പൗരൻമാരല്ലാത്തവർക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

റിയാദ്> സൗദി പൗരൻമാരല്ലാത്തവർക്ക് സമൂഹ മാധ്യമങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യാനുള്ള അധികാരം നൽകുന്ന നിയമപരമായ ലൈസൻസ് ഇല്ലാത്ത, പ്രവാസികളുമായി ഇടപാട് നടത്തുന്നതിനുള്ള നിയമങ്ങളും തൊഴിൽ വ്യവസ്ഥകളും ലംഘിക്കുന്നതിൽ നിന്ന് സൗദികളല്ലാത്തവരെ വിലക്കിക്കൊണ്ട് ജനറൽ അതോറിറ്റി ഫോർ ഓഡിയോ-വിഷ്വൽ മീഡിയ സർക്കുലർ പുറത്തിറക്കി.  

തൊഴിൽ നിയമവും  ലൈസൻസില്ലാത്തതുമായ  പ്രവാസികളുടെ നിയമങ്ങളും ലംഘിക്കുന്ന  സൗദി ഇതര പരസ്യദാതാക്കളെ നിരീക്ഷിക്കുമെന്ന് ഓഡിയോ-വിഷ്വൽ മീഡിയ അതോറിറ്റി പ്രഖ്യാപിച്ചു, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കാൻ അതോറിറ്റി തീരുമാനിച്ചു.

നിയമലംഘകർക്ക് 5 വർഷം വരെ തടയും 5 ദശലക്ഷം റിയാൽ വരെ പിഴയും ആണ് ശിക്ഷ. സൗദി അറേബ്യയിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജനറൽ അതോറിറ്റി ഫോർ ഓഡിയോ-വിഷ്വൽ മീഡിയയും വാണിജ്യ മന്ത്രാലയവും അറിയിച്ചു , ഏതെങ്കിലും വാണിജ്യ ലംഘനങ്ങളോ  മാധ്യമ ലംഘനങ്ങളോ കണ്ടാൽ  മീഡിയ പ്ലാറ്റ്‌ഫോം വഴിയോ അതോറിറ്റിയുടെ (920004242) എന്ന ഏകീകൃത നമ്പറിലോ, (1900) എന്ന നമ്പറിൽ വാണിജ്യ മന്ത്രാലയത്തിന്റെ ഏകീകൃത കോൾ സെന്റർ വഴിയോ അറിയിക്കാൻ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top