24 April Wednesday

ടി കെ സൈജുവിന്‌ പ്രസ് ക്ലബ് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

കുവൈറ്റ് സിറ്റി > കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ് കുവൈറ്റ് അംഗവും ദേശാഭിമാനി പത്രത്തിന്റെ കുവൈറ്റ് ലേഖകനുമായ ടി.കെ.സൈജുവിന്‌ പ്രസ് ക്ലബ് കുവൈറ്റ് യാത്രയയപ്പ് നൽകി. കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് മുനീർ അഹമ്മദ് അദ്ധ്യക്ഷനായി.  ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് സ്വഗതംപറഞ്ഞു.  കൃഷ്ണൻ കടലുണ്ടി, സത്താർ കുന്നിൽ, സുജിത് സുരേഷൻ, സലിം കോട്ടയിൽ, ഷാജഹാൻ, അനിൽ കെ നമ്പ്യാർ  എന്നിവർ സംസാരിച്ചു. സൈജുവിനുള്ള പ്രസ് ക്ലബ്ബിന്റെ ഉപഹാരം ഭാരവാഹികളും അംഗങ്ങളും ചേർന്ന് കൈമാറി. യാത്രയയപ്പിനു ടി.കെ.സൈജു നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top