29 March Friday

ഊർജ- പരിസ്ഥിതി സംരക്ഷണം: യുഎഇ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനവുമായി മലയാളി കമ്പനി

സഫറുള്ള പാലപ്പെട്ടിUpdated: Monday Nov 28, 2022

യുഎഇ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ കരിയർ പ്ളേസ്മെന്റ് ആന്റ് അലംനൈ ഡയറക്ടർ അൽയാസിയ അഹമ്മദ് സുറൂർ അൽ ദാഹിരിക്ക് ജർമ്മൻ ഗൾഫ് എഞ്ചിനീയറിങ്ങ് കണ്സള്ട്ടന്റ്സ് എംഡി സുനിലന്‍ മേനോത്തുപറമ്പില്‍ ഉപഹാരം നൽകുന്നു

അബുദാബി>  യുഎഇ സ്വദേശികള്‍ക്ക് ഊര്‍ജ സംരക്ഷണ പരിലീനവുമായി ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് രംഗത്ത്. 'എനര്‍ജി വോയ്‌സസ് 2023' എന്ന പ്രോഗ്രാമിലൂടെയാണിത് സാധ്യമാക്കിയിരിക്കുന്നതെന്ന് ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തുപറമ്പില്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുഎഇ യൂണിവേഴ്‌സിറ്റി സഹകരണത്തില്‍ സേവ് എനര്‍ജി കാമ്പയിനോടനുബന്ധിച്ചാണ് യുഎഇ സ്വദേശി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി  എനര്‍ജി മാനജ്‌മെന്റ്, ഓഡിറ്റ് ഇന്റേണ്‍ഷിപ്, സുസ്ഥിരമായ നാളേക്കായുള്ള പരിശീലനം എന്നിവ ലക്ഷ്യമാക്കി ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

യുഎഇ ഭരണകൂടത്തിന്റെ എനര്‍ജി സ്ട്രാറ്റജിയായ 'നെറ്റ് സീറോ ബൈ 2050, 2023 ലെ 'COP28'ന്റെ ആതിഥ്യം എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ പ്രോഗ്രാമിന് പ്രത്യേക പ്രാധാന്യമാണുള്ളത്.  കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില്‍ രാജ്യത്തെ യുവജന പങ്കാളിത്തം, ഊര്‍ജ സംരക്ഷണ നടപടികള്‍, പുനരുപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയുമായി ഈ പ്രോഗ്രാം തികച്ചും യോജിക്കുന്നു എന്ന് -എനര്‍ജി വോയ്‌സ് 2023നെ കുറിച്ച് വിശദീകരിക്കവേ, യുഎഇ യൂണിവേഴ്‌സിറ്റിയിലെ ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.പ്രോഗ്രാമിന് കീഴില്‍ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത സ്വദേശികളായ 50 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികള്‍ക്ക് പെയ്ഡ് ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കുന്നതാണ്. എനര്‍ജി വോയ്‌സ് 2023നെ അബുദാബി യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി, അഡ്‌നോക് തുടങ്ങിയവ പ്രധാന പ്രായോജകരായി പിന്തുണക്കുന്നു.

വീട്ടില്‍ ഊര്‍ജം ലാഭിക്കല്‍, നടത്തം, ബൈക് റൈഡിംഗ്/പൊതുഗതാഗത ഉപയോഗം, ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തല്‍, ഭക്ഷണം പാഴാക്കുന്നത് തടയല്‍, വസ്തുക്കളുടെ പുനരുപയോഗം എന്നിങ്ങനെയുള്ള തീമുകളിലുടനീളം ഊര്‍ജം ലാഭിക്കാനുള്ള 10 പോയിന്റസ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കലും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബിയിലെ ഊര്‍ജ കാര്യക്ഷമതയുടെ ലക്ഷ്യത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ വെബിനാറുകള്‍, ഉപന്യാസ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള പെയിന്റിംഗ്, ഷോര്‍ട്ട് ഫിലിം മത്സരം, ഗ്രീനത്തോണ്‍ സൈക്കിള്‍ മാരത്തണ്‍ എന്നിവ ഉള്‍പ്പെടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top