19 April Friday

'സുസ്ഥിര വികസനവും സന്തുഷ്ടൻ്റെ കുപ്പായവും' പരിഷദ് ചർച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

സാമൂഹ്യശാസ്ത്ര അധ്യാപിക പ്രീത നാരായണൻ 'സുസ്ഥിര വികസനവും സന്തുഷ്ടൻ്റെ കുപ്പായവും' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നു.

അബുദാബി: ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഉപസമിതിയായി പ്രവർത്തിക്കുന്ന, പഠനസമിതിയുടെ നേതൃത്വത്തിൽ 'സുസ്ഥിര വികസനവും സന്തുഷ്ടൻ്റെ കുപ്പായവും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.  സാമൂഹ്യശാസ്ത്ര അധ്യാപിക പ്രീത നാരായണൻ ചർച്ചയ്ക്ക് നേതൃത്വം നൽകി.

'സുസ്ഥിര വികസനവും സന്തുഷ്ടൻ്റെ കുപ്പായവും' എന്ന ശീർഷകത്തിൽ ഐക്യരാഷ്ട്ര പൊതുസഭ രൂപകല്പന ചെയ്ത 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെയും അതിൻ്റെ മാർഗ്ഗങ്ങളെയും സൂചകങ്ങളെയും പ്രീത നാരായണൻ വിശദീകരിച്ചു.
സുസ്ഥിര വികസനത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സംഘടിപ്പിച്ച ചർച്ച വഴി ശാസ്ത്രവും പുരോഗമന ആശയങ്ങളും കുടുംബകങ്ങളിലേക്ക് എത്തിക്കുവാൻ പര്യാപ്തമായിരുന്നു.
ചർച്ചയ്ക്ക് വരുന്നതിനു മുമ്പ് ഓരോരുത്തരും എസ്‌ഡിജി (Sustainable Development Goals) ലക്ഷ്യങ്ങളെ കുറിച്ച് സ്വയമൊരു ധാരണ ഉണ്ടാക്കുകയും ഓരോ ലക്ഷ്യങ്ങളെ ഓരോരുത്തരായി ഏറ്റെടുത്ത് വേണ്ട ഗൃഹപാഠം നടത്തി വരുകയും ചെയ്തു. പരിപാടി ഒരു പഠനപ്രക്രിയ ആയി മാറിയത് ഓരോരുത്തരും അവരവരുടെ ഗൃഹപാഠങ്ങൾ തമ്മിൽ പങ്കിട്ടും ചർച്ച ചെയ്തും ആശയങ്ങൾ രൂപീകരിച്ചും ആയിരുന്നു.

പരിപാടിക്കു ശേഷം അതിൻ്റെ തുടർപ്രക്രിയ എന്നോണം ഏതെങ്കിലും ഒന്നോ രണ്ടോ SDG ലക്‌ഷ്യം സംഘടനാ തലത്തിൽ ഏറ്റെടുത്ത് അത് കൃത്യമായി നടപ്പിലാക്കാനുള്ള പദ്ധതി തയ്യാറാക്കുകയും, അത്  നിരീക്ഷിക്കുകയും ചെയ്ത് മുന്നോട്ട് പോകുവാനുള്ള തീരുമാനങ്ങൾ അംഗങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് പരിപാടിക്ക് സമാപനം കുറിച്ചത്.
ഫ്രെണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷദ് അബുദാബി ചാപ്റ്റർ പ്രസിഡന്റ് സുനിൽ ഇ. പി. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ജനറൽ സെക്രട്ടറി പാർവ്വതി സ്വാഗതവും ഗഫൂർ കൊണ്ടോട്ടി നന്ദിയും  പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top