24 April Wednesday

നവോദയ യുവജന വേദി സെമിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022

ജിദ്ദ > ജിദ്ദ നവോദയ യുവജന വേദി സ്വാതന്ത്ര്യ സംരക്ഷണ സദസ്സ്  നടത്തി. നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. എന്റെ ഇന്ത്യ , എവിടെ ജോലി , എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ നാട്ടിൽ നടത്തിയ ഫ്രീഡം സ്ട്രീറ്റിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് നവോദയ യുവജനവേദി സെമിനാർ സംഘടിപ്പിച്ചത് .ഏറ്റവും അധികം അഭ്യസ്തവിദ്യരായ യുവാക്കളെ ജോലി നൽകാതെ തെരുവിലേക്കയക്കുന്ന ഭരണ കൂട്ടമായി മോഡി സർക്കാർ മാറിയെന്ന് സെമിനാർ അഭിപ്രായട്ടു.

സമ്മേളനത്തിൽ  യുവജന വേദി കൺവീനർ ആസിഫ് കരുവാറ്റ അധ്യക്ഷനായി . യുവജനവേദി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഗോപൻ,വിവേക് ,സജീർ ,റാസിഖ് ,റാഷിഖ് ,ഗഫൂർ പൂക്കോടൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു .ഫഹജാസ് സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top