19 April Friday

സൗദിയിൽ ഇന്റർപോൾ പോലീസ് സിമ്പോസിയം ഇന്ന് മുതൽ

എം എം നഈംUpdated: Monday Sep 26, 2022

റിയാദ്>   ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) സംഘടിപ്പിക്കുന്ന 23-ാമത് ഇന്റർപോൾ പോലീസ് പരിശീലന സിമ്പോസിയത്തിന് തിങ്കളാഴ്ച  തുടക്കമാകും. സൗദിയുടെ തലസ്ഥാനമായ  റിയാദിലെ നായിഫ്  അറബ് യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസാണ് ഇതിനു ആതിഥേയത്വം വഹിക്കുന്നത്. പോസ്റ്റ്-പാൻഡെമിക് ലോകത്തെ പരിശീലന നിയമ നിർവ്വഹണ ഏജൻസികൾ" എന്ന തലക്കെട്ടിൽ ആണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സിമ്പോസിയം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള (450) സ്പെഷ്യലിസ്റ്റുകളുടെയും സുരക്ഷാ നിയമ വിദഗ്ധരുടെയും പങ്കാളിത്തത്തോടെ നടക്കുന്നത്.  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ, കൊറോണ പാൻഡെമിക്കിന് ശേഷം നിയമ നിർവ്വഹണ ഏജൻസികളെ പരിശീലിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, ബുദ്ധിമുട്ടുകളും വിജയഗാഥകളും അവലോകനം ചെയ്യൽ, പകർച്ചവ്യാധി കാലത്തെ മികച്ച രീതികൾ എന്നിവ  ചർച്ച ചെയ്യും. ഭാവിയിലെ അടിയന്തിര സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവിന്റെ പ്രാധാന്യവും ഡിജിറ്റൽ പോലീസ് പരിശീലന മേഖലയിലെ ആഗോള സംഭവവികാസങ്ങൾ, അതിന്റെ രീതികൾ, വെല്ലുവിളികൾ, എന്നിവയെക്കുറിച്ചും ചർച്ച ചെയ്യും.

2022-2025 ലെ ശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനത്തിനുമുള്ള ഇന്റർപോളിന്റെ തന്ത്രത്തിന്റെ അവതരണം സിമ്പോസിയത്തിന്റെ ആദ്യ ദിവസത്തിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ നേതൃത്വത്തെക്കുറിച്ചും നിയമ നിർവ്വഹണ പരിശീലന മേഖലയിലെ ആധുനിക സാങ്കേതികവിദ്യകളോട് പൊരുത്തപ്പെടുന്നതിനെക്കുറിച്ചും നിരവധി ചർച്ചാ പാനലുകളും സിമ്പോസിയത്തിൽ ഉൾപ്പെടുന്നു. ഓൺലൈൻ പരിശീലന പരിപാടികളും ആപ്ലിക്കേഷനുകളും നേരിടുന്ന സൈബർ വെല്ലുവിളികളും ചർച്ച ചെയ്യപ്പെടും.ഒരു കൂട്ടം സംയുക്ത ശാസ്ത്ര, പരിശീലന, ഗവേഷണ പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും അന്താരാഷ്ട്ര സുരക്ഷ കൈവരിക്കുന്നതിനും സംഭാവന നൽകുന്നതിന് സർവകലാശാലയും ഇന്റർപോളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിലാണ് നായിഫ് അറബ് യൂണിവേഴ്‌സിറ്റി ഫോർ സെക്യൂരിറ്റി സയൻസസിൽ ഇതിനു ആതിഥ്യം വഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top