25 April Thursday

മൃതദേഹം എത്തിക്കൽ : പുതിയ ഉത്തരവും കാലതാമസമുണ്ടാക്കും

അനസ് യാസിന്‍Updated: Sunday Apr 26, 2020

മനാമ
കോവിഡ് മൂലമല്ലാതെ മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകുന്നതിൽ കേന്ദ്ര സർക്കാരിന്റെ  ഉത്തരവ് മൂന്നുദിവസം ഗൾഫിലും നാട്ടിലും സൃഷ്ടിച്ചത് കടുത്ത അനിശ്ചിതത്വം. കേന്ദ്ര സർക്കാർ ശനിയാഴ്ച വൈകിട്ട് പുതിയ ഉത്തരവ് ഇറക്കിയെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെയും വിദേശമന്ത്രാലയത്തിന്റയും കർശന നിർദേശങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കണം നടപടിയെന്ന് നിര്‍ദേശിക്കുന്നു. നിരാക്ഷേപ പത്രം ആവശ്യമാണെന്ന് പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ഫലത്തിൽ ഇതും കാലതാമസത്തിനു കാരണമാകും.

ബുധനാഴ്ചവരെ കാർഗോ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മൃതദേഹം തടസ്സമില്ലാതെ കൊണ്ടുപോയിരുന്നു. എന്നാൽ, വ്യാഴാഴ്ച വിലക്ക് വന്നു.നടപടി പൂർത്തിയായി ഗൾഫിലെ വിമാനത്താവളങ്ങളിൽ എത്തിച്ച മൃതദേഹങ്ങൾപോലും അവസാന നിമിഷം മടക്കി. 

വ്യാഴാഴ്ച വൈകിട്ട് അബുദാബിയിൽനിന്ന്‌ ഡൽഹിയിലേക്ക് കൊണ്ടുപോയ ജഗസീർ സിങ്‌, സഞ്ജീവ് കുമാർ, കമലേഷ് ഭട്ട് എന്നിവരുടെ മൃതദേഹങ്ങൾ ഡഹിയിൽ ഇറക്കാൻ സമ്മതിച്ചില്ല. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നിട്ടും വിട്ടുകൊടുത്തില്ല. മൃതദേഹങ്ങൾ തിരിച്ചയച്ച നടപടി വേദനാജനകമാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top