26 April Friday

യുഎഇയിൽ 85 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി ; രോഗം ബാധിച്ചവരുടെ എണ്ണം 333 ആയി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

യുഎഇയിൽ 85 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 333 ആയി. യുഎഇ ഹെൽത്ത് സെക്ടർ വക്താവായ ഡോ. ഫരീദ അൽ ഹൊസാനിയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. യുഎഇയിൽ ഉള്ള വിവിധ രാജ്യക്കാരായ പൗരന്മാരിൽ ആണ് ഈ രോഗം പടർന്നിട്ടുള്ളത്. ജിബൂട്ടി, കാനഡ, ഹംഗറി, റഷ്യ, ബെൽജിയം, മൗറീഷ്യസ്, തുണീഷ്യ, സെർബിയ, വെനിസ്വല, സ്വീഡൻ, ബ്രസീൽ, റൊമാനിയ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും, പാലസ്തീൻ, ഇന്തോനേഷ്യ,  കൊളംബിയ, ജപ്പാൻ, ജർമനി,  ഈജിപ്ത്, മൊറോക്കോ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഈരണ്ടു പേർ വീതവും,  നെതർലാൻഡ്സ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക, ഫിലിപ്പൈൻസ്, ഫ്രാൻസ്, ഇന്ത്യ, യുഎസ്,  ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു പേർ വീതവും, സൗദി അറേബ്യ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള നാലു പേർ വീതവും ഇറാൻ പാകിസ്താൻ എന്നിവിടങ്ങളിൽ നിന്ന് അഞ്ചു പേർ വീതവും, യുഎഇയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഉള്ള 7 പേർ വീതവുമാണ് ഇപ്പോൾ രോഗത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. 

പുതിയതായി ഏഴുപേർ രോഗവിമുക്തി നേടി. ബംഗ്ലാദേശിൽ നിന്നുള്ള അഞ്ചുപേരും പാക്കിസ്ഥാനിൽ നിന്നുള്ള രണ്ടു പേരും ആണ് ഇത്. ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇതുവരെയായി 52 പേർ ആണ് രോഗത്തിൽ നിന്ന് മുക്തി നേടിയത്. ജനങ്ങളുടെ സുരക്ഷയും രാജ്യത്തിൻറെ സുരക്ഷയും മാനിച്ചുകൊണ്ട് രോഗം പടരാതിരിക്കാൻ രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.  ഇതു പാലിക്കാതിരുന്നവർക്ക് പിഴയും ജയിൽശിക്ഷയും നേരിടേണ്ടിവരുമെന്നും അവർ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top