03 December Sunday

സ്വദേശികളുടെയും വിദേശികളുടെയും സംരക്ഷണത്തിനായി നിയമനിർമാണം നടത്തിയതായി സൗദി വിദേശകാര്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

ജിദ്ദ > സ്വദേശികൾക്കും വിദേശികൾക്കും സംരക്ഷണം നൽകാനും മാന്യമായ ജീവിത മാർഗങ്ങൾ ഒരുക്കാനും സാമൂഹിക പരിചരണം നൽകാനും സൗദി അറേബ്യ നിരവധി നിയമനിർമാണങ്ങൾ നടത്തിയെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. 78-ാമത് യുഎൻ ജനറൽ അസംബ്ലി യോഗത്തിലാണ് പറഞ്ഞത്.  

സംയുക്ത പ്രാദേശിക ഉച്ചകോടികൾ സംഘടിപ്പിച്ച് മേഖലക്കും ലോകത്തിനും മികച്ച ഭാവി കെട്ടിപ്പടുക്കാൻ കൂട്ടായ പ്രവർത്തന രീതി സൗദി അറേബ്യ അവലംബിച്ചതായും അദ്ദേഹം വ്യക്തമാക്കി. യെമൻ യുദ്ധം അവസാനിപ്പിക്കാൻ സൗദി അറേബ്യ പദ്ധതികൾ മുന്നോട്ടുവെച്ചിട്ടുണ്ട് എന്നും ഇറാൻ, സുഡാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായി നടത്തിയ ചർച്ചകളും മറ്റും എടുത്തുകാട്ടിയായിരുന്നു സൗദി വിദേശകാര്യ മന്ത്രിയുടെ പ്രസംഗം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top