10 December Sunday

പ്രവാസി സാഹിത്യോത്സവ്; സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

പ്രവാസി സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ അബ്ദുല്ല വടകര സംസാരിക്കുന്നു

കുവൈത്ത് സിറ്റി > കലാലയം സാംസ്കാരിക വേദി കുവൈത്ത് നാഷനൽ പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് 111 അംഗ സംഘാടക സമിതി രൂപീകരിച്ചു. യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിലെ സാഹിത്യോത്സവുകൾക്ക് ശേഷം നവംബർ 17 ന് അബ്ബാസിയയിൽ വെച്ച് നാഷനൽ സാഹിത്യോത്സവ് നടക്കും. ഫർവാനിയ ഐ സി എഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം അബു മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ അലവി സഖാഫി തഞ്ചേരി ഉദ്ഘാടനം ചെയ്തു. അബ്ദുള്ള വടകര, നജീബ് തെക്കേക്കാട്, നവാഫ് അഹ്മദ്, മൂസക്കുട്ടി എന്നിവർ സംസാരിച്ചു.

സംഘാടക സമിതി: അബ്ദുൽ ഹഖീം ദാരിമി, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് സൈതലവി സഖാഫി തങ്ങൾ, അലവി സഖാഫി തഞ്ചേരി, ശുകൂർ മൗലവി, അഹ്മദ് സഖാഫി കാവനൂർ, അബ്ദുള്ള വടകര (സ്റ്റിയറിംഗ്), അഹ്മദ് കെ മാണിയൂർ (ചെയർമാൻ), അബു മുഹമ്മദ്, മുഹമ്മദലി സഖാഫി (വൈസ് ചെയർമാൻ), റഫീഖ് കൊച്ചനൂർ (ജനറൽ കൺവീനർ), ശിഹാബ് വാരം, അൻവർ ബലെക്കാട് (കൺവീനർ), സാദിഖ് കൊയിലാണ്ടി (ഫിനാൻസ്), റാശിദ് ചെറുശ്ശോല (മാർക്കറ്റിംഗ്), തൻശീദ് പാറാൽ (മീഡിയ & പബ്ലിസിറ്റി), സമീർ മുസ്ലിയാർ (റിഫ്രഷ്മെൻ്റ്), നിസാർ വലിയകത്ത് (ഫെസിലിറ്റീസ്), ത്വൽഹത് (ട്രാൻസ്പോർട്ടേഷൻ), ശുഐബ് മുട്ടം (ജഡ്ജസ്), സ്വാലിഹ് കിഴക്കേതിൽ (ഗസ്റ്റ്), ഹാരിസ് വി യു (പ്രസൻ്റേഷൻ), ഫൈസൽ പയ്യോളി (വളണ്ടിയർ )


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top