24 April Wednesday

മലയാളം മിഷൻ ആഗോള പ്രവാസി സാഹിത്യ മത്സര വിജയികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ഖദീജ താഹ, ഫ്രീസിയ ഹബീബ്‌, ഗൗതം മോഹൻ

ജിദ്ദ>  മൂന്നാം ലോകകേരളസഭയോടനുബന്ധിച്ച് പ്രവാസി വിദ്യാർത്ഥികൾക്കായി മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ സൗദിയിൽനിന്നുള്ള വിദ്യാർത്ഥികളായ ഖദീജ താഹയും ഗൗതം മോഹനും ഫ്രീസിയ ഹബീബും വിജയികളായി. കഥയിൽ സബ് ജൂനിയർ വിഭാഗത്തിൽ ഖദീജ താഹയും (ജിസാൻ) ജൂനിയർ വിഭാഗത്തിൽ ഗൗതം മോഹനും ഒന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ  ഫ്രീസിയ ഹബീബ് (ദമ്മാം) കഥ, കവിത എന്നിവയിൽ ഒന്നാം സ്ഥാനവും ലേഖന മത്സത്തിൽ രണ്ടാം സ്ഥാനവും നേടി.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരടങ്ങിയ സമിതിയാണ് സാഹിത്യമത്സരത്തിലെ രചനകളുടെ വിധിനിർണ്ണയം നടത്തിയത്. മത്സരവിജയികൾക്കുള്ള പ്രശസ്‌തി ഫലകവും സമ്മാനങ്ങളും സുഗതാഞ്ജലി ഗ്രാൻഡ് ഫിനാലെയിൽ വെച്ച് വിതരണം ചെയ്യുമെന്ന് മലയാളം മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട അറിയിച്ചു.

ജിസാൻ അൽ മാരിഫ ഇന്റർനാഷണൽ സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഖദീജ താഹ  പത്രപ്രവർത്തകനായ താഹ കൊല്ലേത്തിൻറെയും ജിസാൻ സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗം   അധ്യാപികയായ ലീമയുടെയും മകളാണ്. ദമ്മാമിൽ നെസ്‌മ കമ്പനിയിൽ ക്വളിറ്റി കൺട്രോൾ മാനേജരായ ബെൻസി മോഹൻറെയും അധ്യാപികയായ ആരതിയുടെയും മകനായ ഗൗതം മോഹൻ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ദമ്മാമിൽ ഡിസൈൻ എഞ്ചിനീയറായ ഹബീബ് അമ്പാടൻറെയും ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ ഖദീജയുടെയും മകളായ ഫ്രീസിയ ഹബീബ് എംബിബിഎസ്‌ വിദ്യാർത്ഥിനിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top