24 April Wednesday

സ്വാതന്ത്ര്യദിനമാഘോഷിച്ച് ബാലവേദി കുവെെറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 23, 2022

കുവൈറ്റ് സിറ്റി> ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈറ്റ്, മാതൃഭാഷ സമിതി സംയുക്തമായി  കുവൈറ്റിലെ നാല് മേഖലകളിലും സ്വാതന്ത്ര്യദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
അബ്ബാസിയ മേഖലയിൽ   യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ  നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡണ്ട് പി. ബി. സുരേഷ്‌ ഉദ്‌ഘാടനം ചെയ്തു. മഞ്ജു മറിയം മനോജ്  അധ്യക്ഷയായി. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ: ജോൺ തോമസ് മുഖ്യാതിഥി ആയിരുന്നു. നിരഞ്ജന സ്വാഗതം പറഞ്ഞ ചടങ്ങിൽ കുമാരി അക്സ സൂസ്സൻ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ്  അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ്‌,  ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ബാസിയ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ  ജിതേഷ് രാജൻ, അബ്ബാസിയ മേഖല മാതൃഭാഷ കൺവീനർ ബിജു സാമുവൽ എന്നിവർ പങ്കെടുത്തു. ഭദ്ര ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

ഫഹാഹീൽ മേഖലയിൽ മംഗഫ് കല സെന്ററിൽ നടന്ന പരിപാടി കലയുടെ മുതിർന്ന അംഗവും ലോകകേരള സഭ പ്രതിനിധിയുമായ ടി വി ഹിക്മത്  ഉദ്‌ഘാടനം ചെയ്തു.  ബാലവേദി ചാച്ചാജി ക്ലബ് പ്രസിഡന്റ്‌  ഫാത്തിമ ഷാജു അധ്യക്ഷയായി.  ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി അവനി വിനോദ്  സ്വാഗതം പറഞ്ഞു. സെൻഹ ജിത് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ്  ഫഹാഹീൽ ആക്റ്റിങ് പ്രസിഡന്റ് ജയചന്ദ്രൻ,  ബാലവേദി കുവൈറ്റ് ജനറൽ കൺവീനർ തോമസ് ചെപ്പുകുളം എന്നിവർ സംസാരിച്ചു. ഫഹാഹീൽ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ  തോമസ് സെൽവൻ , ഫഹാഹീൽ മേഖല മാതൃഭാഷ കൺവീനർ ഗോപിദാസ്  എന്നിവർ പങ്കെടുത്തു. ബാലവേദി ഫഹാഹീൽ ജോയിന്റ്  സെക്രട്ടറി മാധവ് സുരേഷ്  നന്ദി പറഞ്ഞു.

അബുഹലീഫ മേഖലയിൽ മെഹ്ബുള്ള കല സെന്ററിൽ  നടന്ന പരിപാടി കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി ജിതിൻ പ്രകാശ്  ഉദ്‌ഘാടനം ചെയ്തു.  ബാലവേദി മഞ്ചാടി ക്ലബ് സെക്രട്ടറി ഏബൽ അജി അധ്യക്ഷനായി.  ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി  അലീന എലിസമ്പത്ത് മാത്യു  സ്വാഗതം പറഞ്ഞു. ശ്രേയ സുരേഷ്  സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ്  അബുഹലീഫ മേഖല സെക്രട്ടറി ഷൈജു ജോസ്,  ബാലവേദി  കേന്ദ്ര രക്ഷാധികാരസമിതി അംഗം ജോസഫ് പണിക്കർ   എന്നിവർ സംസാരിച്ചു. ബാലവേദി കേന്ദ്രസമിതി വൈസ് പ്രസിഡന്റ്  സുമൻ സോമരാജ് , അബുഹലീഫ മേഖല ബാലവേദി രക്ഷാധികാരി സമിതി കൺവീനർ  കിരൺ ബാബു, അബുഹലീഫ മേഖല മാതൃഭാഷ കൺവീനർ അജീഷ്  എന്നിവർ പങ്കെടുത്തു. ധനുശ്രീ സുരേഷ്  നന്ദി പറഞ്ഞു.

സാൽമിയ മേഖലയിൽ സാൽമിയ കല സെന്ററിൽ നടന്ന പരിപാടി ലോക കേരള സഭ അംഗം ആർ നാഗനാഥൻ  ഉദ്‌ഘാടനം ചെയ്തു. ബാലവേദി സാൽമിയ മേഖല പ്രസിഡന്റ്  ഡാനി ജോർജ്‌ തൈമണ്ണിൽ  അധ്യക്ഷനായി. നക്ഷത്ര ദിലീപ്  സ്വാഗതം പറഞ്ഞു.  ബാലവേദി സാൽമിയ  മേഖല സെക്രട്ടറി രോഹൻ സന്ദീപ്  സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കല കുവൈറ്റ്  ട്രഷറർ അജ്നാസ് അഹമ്മദ്, സാൽമിയ മേഖല ആക്റ്റിങ് സെക്രട്ടറി ജെയ്‌സൺ , സാൽമിയ മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിൽ , മാതൃഭാഷാ ജനറൽ കൺവീനർ വിനോദ് കെ ജോൺ  എന്നിവർ സംസാരിച്ചു. ഡയോണ ജോർജ്  നന്ദി അറിയിച്ചു.
 
തുടർന്ന് വിവിധ മേഖലകളിൽ നടന്ന ദേശ ഭക്തി ഗാനം,  പ്രച്ഛന്ന വേഷം , ടാബ്ലോ, ക്വിസ് എന്നീ  മത്സരങ്ങളിൽ നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു .  കല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ,മേഖല കമ്മിറ്റി അംഗങ്ങൾ, ബാലവേദി മാതൃഭാഷ സമിതി അംഗങ്ങൾ  തുടങ്ങിയവർ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത്. വിവിധ ബാലവേദി ക്ളബ്ബുകളും മാതൃഭാഷ യൂണിറ്റുകളും ചേർന്ന് നൂറുകണക്കിന് കുട്ടികളിടേയും രക്ഷാകർത്താക്കളുടെയും നിറഞ്ഞ  പങ്കാളിത്തം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top