27 April Saturday

അൽ ഐൻ താരാട്ട് പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

അൽ ഐൻ> അൽ ഐൻ താരാട്ടിന്റെ 3 മത് ജനറൽ ബോഡി ഇന്ത്യൻ സോഷ്യൽ പ്രസിഡന്റ് മുസ്തഫ മുബാറക് ഉത്ഘാടനം നിർവ്വഹിച്ചു.  യോഗത്തിൽ 2023 -2024 പ്രവർത്തന ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് ജംഷീല ഷാജിത്ത് , ജനറൽ സെക്രട്ടറി ശാലിനി സഞ്ജു , ട്രഷറർ പ്രഷീന പ്രവീൺ, കലാ വിഭാഗം സെക്രട്ടറി സുചിത്ര സുരേഷ് , സാഹിത്യ വിഭാഗം സെക്രട്ടറി രശ്മി ലജീപ്, കായിക വിഭാഗം സെക്രട്ടറി റംസാന നവാസ് തുടങ്ങി 20 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

2017 ൽ പ്രവർത്തനമാരംഭിച്ച അൽ ഐൻ താരാട്ട് അൽ ഐനിലെ കലാ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാനിധ്യമാണ്.അൽ ഐനിലെ ഏക വനിത കൂട്ടായ്മയാണ് അൽ ഐൻ താരാട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top