25 April Thursday

ഖസീം പ്രവാസി സംഘം എട്ടാമത് കേന്ദ്രസമ്മേളനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ബുറൈദ > ഖസീം പ്രവാസി സംഘം എട്ടാമത് കേന്ദ്രസമ്മേളനം സമാപിച്ചു. ബുറൈദയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന സമ്മേളനം, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ വർഗ്ഗീയ-ഫാസിസ്റ് അജണ്ടകൾക്കെതിരായി ജനാധിപത്യവിശ്വാസികൾ ഒന്നിക്കണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം പേറി നടക്കുന്ന ഇവർക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി സംബന്ധമായ വിവിധ വിഷയങ്ങളും സംഘടനാ പരമായ വിശകലനങ്ങളും ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. റിയാദ് കേളി മുഖ്യരക്ഷാധികാരി കെപിഎം സാദിക്ക്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗ്ഗീസ്, ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ സുരേന്ദ്രൻ കൂട്ടായി എന്നിവരും ഖസീം പ്രവാസി സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് എന്നിവർ സംസാരിച്ചു. ഏരിയ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളും കേന്ദ്രകമ്മറ്റി അംഗങ്ങളും ഉൾപ്പെടെ 150 ഓളം പ്രതിനിധികൾ പങ്കെടുത്തു.

മനാഫ് ചെറുവട്ടൂർ, നൈസാം തൂലിക, അജി മണിയാർ എന്നിവരടങ്ങിയ പ്രസീഡിയവും ഉണ്ണി കണിയാപുരം, പർവീസ് തലശ്ശേരി, ബാബു കിളിമാനൂർ എന്നിവരടങ്ങിയ സ്‌ക്രീനിങ്ങ് കമ്മറ്റിയും ഫിറോസ് പത്തനാപുരം റഷീദ് മൊയ്‌ദീൻ, പ്രദീപ് മാഹി, രമേശൻ പോള എന്നിവരടങ്ങിയ മിനുട്സ് കമ്മറ്റിയും സമ്മേളനം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മറ്റി ട്രഷറർ ഉണ്ണി കണിയാപുരം വരവുചെലവ് കണക്ക് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം അജി മണിയാരും, അനുശോചന പ്രമേയം ഫിറോസ് ഖാനും അവതരിപ്പിച്ചു. ശരീഫ് ഒറ്റപ്പാലം, സജീവൻ, സതീശൻ ആനക്കയം, അജ്മൽ പാറക്കൽ, വത്സരാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി നിഷാദ് പാലക്കാട് (പ്രസിഡന്റ്), പർവീസ് തലശ്ശേരി (ജനറൽ സെക്രട്ടറി), റഷീദ് മൊയ്‌ദീൻ (ട്രഷറർ), ബാബു കിളിമാനൂർ, പ്രദീപ് മാഹി (വൈ. പ്രസിഡന്റുമാർ), പ്രമോദ് കോഴിക്കോട്, ഫിറോസ് ഖാൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top