05 December Tuesday

വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശി മിഥുൻ ഡേവീസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ദമ്മാം > വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശി മിഥുൻ ഡേവീസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഈ മാസം 7ന് ദമ്മാമിന് സമീപം  കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ചതിനെ  തുടർന്നാണ് തൃശൂർ പുതുക്കാട് സ്വദേശി മിഥുൻ ഡേവീസ് മരിച്ചത്. മൃതദേഹം തുടർപരിശോധനകൾക്ക് ശേഷമാണ് സ്ഥിരീകരിച്ചത്.

ഫോറൻസിക് റിപ്പോർട്ട് വൈകിയപ്പോൾ ലോക കേരള സഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകനായ മാള ഉണ്ണികൃഷ്ണനും, സാമൂഹ്യ പ്രവർത്തകൻ ഏലിയാസ് കയ്പ്പമംഗലവും ഇടപെട്ടതിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. നോർക്കയുടെ സൗജന്യ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. നന്തിപുലം ആറ്റപ്പിള്ളി സെന്റ് മേരീസ് ദേവാലയത്തിൽ സംസ്കരിച്ചു. റെയ്ച്ചൽ ആണ് ഭാര്യ. എയ്ദൻ, ഏദം എന്നിവരാണ് മക്കൾ.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top