27 April Saturday

മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവാസി കൂട്ടായ്മയുടെ സ്‌നേഹ സാന്ത്വനം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് നൽകുന്ന ടെലിവിഷൻ ആശുപത്രി അധികൃതർക്ക് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കൈമാറുന്നു

കോഴിക്കോട്> കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ പ്രവാസികളുടെ കൂട്ടായ്മയായ ഒരുമ എടക്കുളം ഖത്തർ കമ്മിറ്റിയും ഈണം ദോഹ കമ്മിറ്റിയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സ്‌നേഹ സാന്ത്വനം പരിപാടി സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ടെലിവിഷൻ, കാരംസ് ബോർഡ് അടക്കമുള്ള വിനോദ ഉപകരണങ്ങൾ, അന്തേവാസികൾക്കുള്ള വസ്ത്രങ്ങൾ, മറ്റു നിത്യോപയോഗ സാധനങ്ങളും ചടങ്ങിൽ ആശുപത്രി അധികൃതർക്ക് കൈമാറി.

കൂട്ടായ്മ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തു ചേർന്ന പരിപാടിയോടനുബന്ധിച്ച് അന്തേവാസികൾക്ക് സദ്യയും ഒരുക്കിയിരുന്നു. കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി എം.വി മുസ്തഫ കൊയിലാണ്ടി അധ്യക്ഷനായി. ഡി.എം.ഒ ഡോ.പിയൂഷ് നമ്പൂതിരിപ്പാട്, ഡോ.എൻ രാജേന്ദ്രൻ, ഡോ.ശിവദാസ്, ഡോ.മുരളീധരൻ, ഒരുമ ജോയിന്റ് സെക്രട്ടറി സി.എം ഷൗക്കത്ത്, ഭാരവാഹികളായ സാബിത് സഹീർ, കെ.കെ ഉസ്മാൻ, കെ.വി അലി, കെ.വി മൊയ്തു, അഹമ്മദ് ചേലിയ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top