25 April Thursday

സേവനം പെർത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷം

എബി പൊയ്ക്കാട്ടിൽUpdated: Thursday Jun 16, 2022

പെർത്ത്‌> ആഗോളതലത്തിൽ ശിവഗിരി മഠം സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങൾ  സേവനം ആസ്‌ട്രേലിയ പെർത്തിൽ സംഘടിപ്പിച്ചു. ഇതിനൊപ്പം   മാതൃ ദിനാഘോഷവും നേഴ്സസ് ദിനവും നടത്തി.

ഗുരുദേവ കല്പന ആയ കൃഷി, പരിസ്ഥിതി, വിദ്യാഭ്യാസം സേവനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയ യോഗത്തിന്  സേവനം ആസ്‌ട്രേലിയയുടെ വനിത വേദി കോഡിനേറ്റർ ശ്രീരേഖ ശ്രീകുമാർ അദ്ധ്യക്ഷയായി.   യോഗം മലയാളി അസോസിയേഷൻ ഓഫ് പെർത്ത് രക്ഷാധികാരി സുഭാഷ് മങ്ങാട്ട് ഉദ്ഘാടനം ചെയ്‌തു.

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി എന്നീ ആഘോഷങ്ങളുടെ ഉദ്ഘാടനം  ശിവഗിരി മഠം ധർമ്മ സംഘം സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരനാഥാ സ്വാമികൾ നിര്‍വഹിച്ചു. നഴ്സസ് മാതൃദിന സന്ദേശവും നൽകി.  ശിവഗിരി മഠം  ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറിബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

യൂണിറ്റിലെ മുതിർന്ന  അംഗം ഷീജ രണധീരൻ  ദീപാർപ്പണവും യൂണിറ്റിലെ നഴ്സസ്നെ ആദരിക്കുകയും ചെയ്തു. സാൽവേഷൻ ആർമിക്കു വേണ്ടി നടത്തിയ ചാരിറ്റി സ്വീകരണം ട്രഷറർ, സേവനം ആസ്‌ട്രേലിയ രാജീവ് രാജ്  നിർവഹിച്ചു. കാര്‍ഷിക വിളകളുടെ സ്വീകരണം ജയകുമാർ വാസുദേവനും വിതരണം  ശ്രീകുമാർ ശ്രീധരനും കുട്ടികൾക്കുള്ള സമ്മാനദാനം  ബിന്ദു രാജീവും നിർവഹിച്ചു.

യോഗത്തിന്  സേവനം ആസ്‌ട്രേലിയ സെക്രട്ടറി സുമോദ് കുമാർ സ്വാഗതവും, മാസ്റ്റർ. ദേവദത്ത് പിയൂഷ് നന്ദിയും പറഞ്ഞു. കുമാരി ആഞ്ജലയും കുമാരി അഞ്ജലിയും ചേർന്ന് അവതരിപ്പിച്ച മാതൃ വന്ദനം നൃത്താവിഷ്ക്കാരവും ടോം  ടോജോ 5 സെക്കന്റ്  റൂൾസിനെ ആസ്പദമാക്കി നടത്തിയ  മോട്ടിവേഷൻ ക്ലാസും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top