01 December Friday

സാരഥീയം 2022 18ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

കുവെെറ്റ് സിറ്റി> സാരഥി കുവൈറ്റിന്റെ 23 മത് വാർഷികാഘോഷം, വിശ്വമഹാഗുരു ശ്രീനാരായണ ഗുരുദേവൻ ഓർമ്മകൾ നിലനിക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെയും ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലികളുടെ  ആഘോഷവും ഒരുമിച്ച് "സാരഥീയം 2022"  എന്ന പേരിൽ കുവൈറ്റിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 18 ന് ആഘോഷിക്കുന്നു .

  ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ  പ്രസിഡന്റ്  ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജികൾ, ജനറൽ സെക്രട്ടറി ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ , മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ ഡോ: A.V. അനൂപ് എന്നിവർ "സാരഥീയം 2022" ൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ  അറിയിച്ചു.

സാരഥീയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ബ്രഹ്മവിദ്യാലയത്തിന്റെ സുവർണ ജൂബിലി, മഹാകവി ടാഗോർ ശിവഗിരി സന്ദർശനത്തിന്റ ശതാബ്ദി തുടങ്ങിയ ആഘോഷങ്ങൾ  18 ന് രാവിലെ 10 മുതൽ ആരംഭിക്കും. ശിവഗിരിയിലെ സന്യാസിശ്രേഷ്ഠന്മാർക്ക് നൽകുന്ന സ്വീകരണം, നവതി  പ്രഭാഷണം, അന്നദാനം തുടർന്ന്  ഉച്ചയ്ക്ക് 1 മണി മുതൽ  സാംസ്കാരിക സമ്മേളനം, X, XII പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണം, സാരഥി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന "ഗുരുപ്രഭാവം" In House Cultural Program, ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, സിദ്ദാർത്ഥ് മേനോൻ, ആനി ആമി എന്നീ പ്രശസ്ത കലാകാരൻമാർ നയിക്കുന്ന "സംഗീതനിശ" എന്നിവ അരങ്ങേറും..

ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷത്തിൻറെ ഭാഗമായി സാരഥി കുവൈറ്റ്, സമൂഹത്തിലെ നിർദ്ധനരായ വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ഓഫ് സാരഥി കുവൈറ്റ്‌ നാട്ടിൽ നടത്തിവരുന്ന യൂണിഫോംഡ് സർവീസ് മേഖലയിലെ കോഴ്സകൾക്ക് 50 ലക്ഷം രൂപയുടെ SCFE വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സാരഥി ഏർപ്പെടുത്തിയ 2022 വർഷത്തെ ഡോക്ടർ പല്പു നേതൃയോഗ അവാർഡിന് ബഹ്റിൻ എക്സ്ചേഞ്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യവുമായ പ്രമുഖ വ്യക്തിത്വം  ശ്രീ. മാത്യൂസ് വർഗീസിനെയും, സാരഥി ഗ്ലോബൽ ബിസിനസ്സ്  ഐക്കൺ അവാർഡിന് മെഡിമിക്സ് മാനേജിങ് ഡയറക്ടർ ഡോ: എ.വി. അനൂപ്, സാരഥി കർമ്മശ്രേഷ്ട അവാർഡിന് അഡ്വ.ശശിധര പണിക്കർ എന്നിവരെ തിരഞ്ഞെടുത്തതായും  ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സാരഥി പ്രസിഡൻ്റ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ബിജു. സി വി, വൈസ് പ്രസിഡൻ്റ് സതീഷ് പ്രഭാകരൻ, പ്രോഗ്രാം ജനറൽ കൺവീനർ സിജു സദാശിവൻ, ട്രസ്റ്റ് ചെയർമാൻ  ജയകുമാർ എൻ.എസ്, വനിതാവേദി ചെയർപേഴ്സൺ പ്രീതാ സതീഷ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top