18 September Thursday

നൂറ അൽ മത്റൂഷി ‘നാസ’യിൽ ബഹിരാകാശനടത്തം പരിശീലിക്കുന്നു

ദിലീപ് സി എൻ എൻUpdated: Tuesday Aug 15, 2023

ദുബായ് >യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാൻ ഒരുങ്ങുന്ന നൂറ അൽ മത്റൂഷി ‘നാസ’യിൽ ബഹിരാകാശ നടത്തം ((സ്പേസ് വാക്) പരിശീലനം ആരംഭിച്ചു. യു.എസിലെ ടെക്സസിൽ സ്ഥിതിചെയ്യുന്ന ‘നാസ’യുടെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്

ഭാവിയിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിവിധ തയാറെടുപ്പുകളുടെ ഭാഗമാണിത്. ഇവരോടൊപ്പം ബഹിരാകാശയാത്രക്ക് തയാറെടുക്കുന്ന മുഹമ്മദ് അൽ മുഅല്ല എന്ന ഇമാറാത്തിയും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്

ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചുകൊണ്ടാണ് പരിശീലനത്തിന് ഇറങ്ങിയത്. ആദ്യ  ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരിയും ഇവർക്കൊപ്പം ‘നാസ’ കേന്ദ്രത്തിലുണ്ട്. നൂറ അൽ മത്റൂഷിയുടെയും മുഹമ്മദ് അൽ മുല്ലയുടെയും ബഹിരാകാശ യാത്രയുടെ തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത് .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top