20 April Saturday

കോവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത് 613 ഇന്ത്യക്കാർ, 155 പേർ മലയാളികൾ; ജോലി നഷ്ടപ്പെട്ട് മടങ്ങിയത് 59000 പേർ

എം എം നഈംUpdated: Saturday Aug 15, 2020

സൗദി > കോവിഡ് 19 രോഗബാധമൂലം സൗദിയിൽ 613 ഇന്ത്യക്കാർ മരണപ്പെട്ടതായും ഇതിൽ 155 പേർ മലയാളികൾ ആണെന്നും ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ്. 87,000 പേർ നാട്ടിലേക്ക് മടങ്ങി. ഇതിൽ 59000 പേരുടെയും ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് പോകുന്നതിനായി 1,62,000 പേരാണ് രജിസ്റ്റർ ചെയ്തത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരഞ്ഞടുത്ത ഇന്ത്യക്കാരോടും മാധ്യമപ്രവർത്തകരോടുമുള്ള വെർച്ചുൽ കൂടിക്കാഴ്ചയിലാണ് അംബാസിഡർ ഇക്കാര്യം പറഞ്ഞത്. 

മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ 3581 ഇന്ത്യക്കാർക്ക് നാട്ടിൽ പോകുന്നതിനുള്ള സാഹചര്യം തെളിഞ്ഞതായും അബാസിഡർ പറഞ്ഞു. എംബസിയുടെ നിയന്ത്രണത്തിലുള്ള കമ്യൂണിറ്റി സ്‌കൂളുകളിലെ നിർദ്ധന്നരായ കുട്ടികൾക്ക് സെപ്തംബർ ഒന്നുമുതൽ സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നതാണ്. സൗദിയിലെ കമ്യൂണിറ്റി സ്‌കൂളുകൾ യൂണിഫോം സർവ്വീസ് റൂൾ നടപ്പിലാക്കുന്നതാണെന്നും അംബാസിഡർ പറഞ്ഞു. ജുബൈൽ ഇന്ത്യൻ സ്‌കൂളിന് SAT Exam സെന്റർ അനുവദിച്ചതായും അറിയിച്ചു. സൗദി - ഇന്തോ ബിസിനസ് ഫോറവും ഇന്തോ-സൗദി മെഡിക്കൽ ഫോറവും പുനസഘടിപ്പിക്കുന്നതാണെന്നും സൗദി-ഇന്തോ വിദ്യാഭ്യാസ ഫോറം, സൗദി-ഇന്തോ വുമൺ ഫോറം, സൗദി-ഇന്തോ യൂത്ത് ഫോറവും ആരംഭിക്കുന്നതാണെന്നും അറിയിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top