09 May Thursday

ബ്രിട്ടനിലെ ഇന്ത്യൻ വർക്കേഴ്‌സ്‌ അസോസിയേഷന് മലയാളി ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 14, 2021


ലണ്ടൻ
ബ്രിട്ടനിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെയും പിൻഗാമികളുടെയും സംഘടനയായ ഇന്ത്യൻ വർക്കേഴ്‌സ്‌ അസോസിയേഷന്‌ (ഐഡബ്ല്യുഎ) ആദ്യ മലയാളി സെക്രട്ടറി. കോതമംഗലം വാരപ്പെട്ടി സ്വദേശിയായ ലിയോസ്‌ പോളിനെയാണ്‌ വ്യാഴാഴ്ച ചേർന്ന സെൻട്രൽ എക്സിക്യൂട്ടീവ്‌ കമ്മിറ്റി പുതിയ സാരഥിയായി തെരഞ്ഞെടുത്തത്‌. എട്ടുവർഷം ജനറൽ സെക്രട്ടറിയായിരുന്ന ജോഗീന്തർ ബെൻസ്‌ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ്‌ ലിയോസിനെ തെരഞ്ഞെടുത്തത്‌.

സിപിഐ എമ്മിന്റെ യുകെയിലെയും അയർലൻഡിലെയും ഔദ്യോഗിക സംഘടനയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ്സിന്റെ ഓക്സ്‌ഫഡ്‌ ബ്രാഞ്ച്‌ സെക്രട്ടറിയാണ്‌ ലിയോസ്‌. പത്തുവർഷത്തിലധികമായി യുകെയിലുള്ള ഇദ്ദേഹം ഓക്സ്‌ഫഡിൽ പൊതുഗതാഗത മേഖലയിൽ ജോലിചെയ്യുന്നു. തൊഴിലാളി യൂണിയൻ ‘യുണൈറ്റി’ൽ അംഗമാണ്‌. 1938ൽ രൂപീകരിച്ച ഐഡബ്ല്യുഎ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും നിർണായക പങ്ക്‌ വഹിച്ചു. സർദാർ ഉദ്ദം സിങ്‌ സ്ഥാപകനേതാക്കളിൽ ഒരാളാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top