24 April Wednesday

മാർച്ച് 16 ന് കുവൈറ്റിൽ രാവും പകലും തുല്യ ദൈർഘ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

കുവൈറ്റ് സിറ്റി>  മാർച്ച് 16ന് കുവൈറ്റിൽ രാവും പകലും തുല്യമായിരിക്കുമെന്നും  സൂര്യൻ രാവിലെ 05:57 ന് ഉദിക്കുകയും വൈകുന്നേരം 05:57 ന് അസ്തമിക്കുകയും ചെയ്യും, പകലിനും രത്രിക്കും 12 മണിക്കൂർ ദൈർഘ്യം ആയിരിക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്ററിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഖാലിദ് അൽ-ജമാൻ അറിയിച്ചു. 

ഒരേ അക്ഷാംശത്തിലുള്ള എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമായിരിക്കും,ഈ കാലയളവിൽ താപനിലയിൽ വർധനയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതിഭാസം വർഷത്തിൽ രണ്ടുതവണ മാത്രമേ സംഭവിക്കൂ, ആദ്യത്തേത് മാർച്ചിലും രണ്ടാമത്തേത് സെപ്റ്റംബറിലുമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top