18 December Thursday

കൈരളി സലാല ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

സലാല>  കൈരളി സലാലയുടെ 35-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൈരളി സലാല വനിതാ വിഭാഗവും, ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച"ഓണാഘോഷം"  വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സലാലയിലെ ലൂലു മാളിൽ നടന്ന പരിപാടിയിൽ നിരവധി മത്സരങ്ങളും അരങ്ങേറി.

പൂക്കള മത്സരത്തിൽ സലാലയിൽ നിന്ന് വിവിധ ടീമുകൾ മാറ്റുരച്ചു.  മലയാളി മങ്ക മത്സരത്തിലും, കുട്ടികളുടെ ഫാഷൻ ഷോ മത്സരത്തിലും നിരവധി പേർ  പങ്കെടുത്തു.


കൈരളി സലാല ജനറൽ സിക്രട്ടരി സിജോയ് പേരാവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സുനിത മധുലാൽ അധ്യക്ഷയായി. പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ, രക്ഷാധികാരി അംബുജാക്ഷൻ, ലോക കേരള സഭ അംഗം ഹേമ ഗംഗാധരൻ, സ്വാഗതസംഘം രക്ഷാധികാരി എ. കെ. പവിത്രൻ എന്നിവർ സംസാരിച്ചു.  പരിപാടിയിൽ വനിതാവിഭാഗം സിക്രട്ടരി ഷീബ സുമേഷ് സ്വാഗതവും, ഷെമീന അൻസാരി നന്ദിയും പറഞ്ഞു. വനിതാ എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.

വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും ഡിപ്പാർട്ട്മെൻ്റ് മാനേജർമാരായ സാഗർ, അബീഷ്, സുപ്പർ മാർക്കറ്റ് മാനേജർ ഷൈജുവും കൈരളി ഭാരവാഹികളും ചേർന്ന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top