28 March Thursday

ഓർമ്മ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

ദുബായ് > പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെ വി അബ്ദുൾ റഹ്മാന്, കുഞ്ഞാതു, അബ്ദുൽ ഹക്കീം എന്നിവർക്ക് "ഓർമ’യാത്ര അയപ്പ് നൽകി. ദീർഘകാലമായി ദുബായിയുടെ സാംസ്കാരിക-സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബ്ദുൽ റഹ്മാൻ. ദലയുടെയും ഓർമയുടെയും ജനറൽ സെക്രട്ടറിയുമായിരുന്നു.

ദുബായ് ക്യാപിറ്റൽ സ്കൂളിൽ ജനുവരി 7 ന് സംഘടിപ്പിച്ച പരിപാടിയിൽ ലോക കേരള സഭ അംഗം NK കുഞ്ഞഹമ്മദ്, ഉമ ജോ കൺവീനർ സുനിൽ, മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി, സാഹിത്യ കാരൻ ബഷീർ തിക്കോടിതുടങ്ങി നിരവധി പേര് സംസാരിച്ചു.

ഓർമ വൈസ് പ്രസിഡന്റ്‌ സുജിത അധ്യക്ഷയായി. സെക്രട്ടറി അനീഷ് സ്വാഗതം പറഞ്ഞു, ട്രഷറർ സാദിഖ് നന്ദിയും പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top