23 April Tuesday

സഫാമക്ക - കേളി മെഗാ ക്രിക്കറ്റ്; രണ്ടാം വാരത്തിൽ 9 വിജയികൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2022

മത്സരങ്ങളിലെ മികച്ച കളിക്കാർക്കുള്ള കേളിയുടെ ഉപഹാരം ബേക്കേഴ്‌സ് കോവ് സ്ഥാപനത്തിന്റെ എം ഡി പ്രിൻസ് തോമസ് കൈമാറുന്നു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ മെഗാ ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാംവാരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഒന്പത് ടീമുകൾ വിജയികളായി. 'സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2022' ന്റെ മത്സരങ്ങൾ സുലൈലെ എംസിഎ - കെസിഎ ഗ്രൗണ്ടുകളിലാണ് അരങ്ങേറുന്നത്.

ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ.വാസു ഏട്ടൻ & അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂക്കേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള കേളിയുടെ പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ റിയാദിലെ 24 ടീമുകളാണ് മത്സരിക്കുന്നത്.

ഗ്രൂപ്പ് സിയിൽ നടന്ന 4 മത്സരങ്ങളിൽ യുവധാര അസീസിയ സിസി - ഡെസേർട്ട് ഹീറോസ് സിസിയെയും,  ഒബയാർ ഫൈറ്റേഴ്സ് സിസി ഫാൽക്കൻസ് റിയാദ് സിസിയെയും, ഡെസേർട്ട് ഹീറോസ് സിസി  ഫാൽക്കൻസ് റിയാദ് സിസിയെയും, യുവധാര അസീസിയ സിസി ഒബയാർ ഫൈറ്റേഴ്സ് സിസിയെയും, പരാജയപ്പെടുത്തി.

ഗ്രൂപ്പ് ഡിയിൽ നടന്ന 4 മത്സരങ്ങളിൽ അൽ ഉഫുക്ക് സിസി കിങ്‌സ് ഇലവൻ സനയ്യ സിസിയും, കേരള വിസാർഡ് സിസി റെഡ് ഫാൽക്കൻസ് സിസിയെയും, കിങ്‌സ് ഇലവൻ സനയ്യ സിസി - റെഡ് ഫാൽക്കൻസ് സിസിയെയും, കേരള വിസാർഡ് സിസി അൽ ഉഫുക്ക് സിസിയെയും പരാജയപ്പെടുത്തി.  ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ കെഡബ്ല്യൂ സിസി - കെഎൽ14 റിയാദിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയിൽ നിന്ന് യുവധര അസീസിയ സിസിയും ഗ്രൂപ്പ് ഡിയിൽ നിന്ന് കേരള വിസാർഡ് സിസിയും രണ്ട് ജയങ്ങളോടെ 4 പോയിന്റ് വീതം നേടി ഒന്നാമതെത്തി.

റിയാസ് - കെ ഡബ്ല്യൂ സിസി, നൗഷാദ്- യുവധാര അസീസിയ സിസി, ഷൗക്കത്ത് അലി ഖാൻ - ഒബയാർ ഫൈറ്റേഴ്സ് സിസി, ഇബ്രാഹിം - അൽ ഉഫുക്ക് സിസി, നന്ദു സംഗീത്  സുബിൻ - റെഡ് ഫാൽക്കൻസ് സിസി, നന്ദു സംഗീത് - കേരള വിസാർഡ് സിസി, റയീസ് കേരള - വിസാർഡ് സിസി, ജിഷാൻ അക്തർ - ഡെസേർട്ട് ഹീറോസ് സിസി, നിയാസ് പാലത്ത് - യുവധാര അസീസിയ സിസി എന്നിവരെ വിവിധ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.

മികച്ച കളിക്കാർക്കുള്ള കേളിയുടെ ഉപഹാരം, എൻ എസ് എസ് കോളേജ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ആലപ്പുഴ ജില്ല അമ്പയർ പാനൽ മുൻ അംഗവും ബേക്കേഴ്‌സ് കോവ് സ്ഥാപനത്തിന്റെ എം ഡിയുമായ പ്രിൻസ് തോമസ് കൈമാറി. ഇമ്ത്യാസ്, ജൊമ്മി, സെബിൻ വിനു, ജയണ്ണ ,ചാക്കോ, അജു ,അനു എന്നിവർ അമ്പയർമാർമാരായി  കളികൾ നിയന്ത്രിച്ചു.

 

 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top