19 April Friday

സ്ത്രീകളുടെ നില സംബന്ധിച്ച ഐക്യരാഷ്ട്ര കമ്മീഷന്റെ 67-ാമത് സെഷനിൽ സൗദി പങ്കെടുക്കുന്നു

എം എം നഈംUpdated: Friday Mar 10, 2023

റിയാദ് > 2023 മാർച്ച് 6 മുതൽ 17 വരെ ന്യൂയോർക്കിൽ നടക്കുന്ന യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ (സിഎസ്‌ഡബ്ലിയു) ന്റെ 67-ാമത് സെഷനിൽ  സൗദി അറേബ്യ പങ്കെടുക്കുന്നു. ഫാമിലി അഫയേഴ്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മെയ്‌മൂന ബിൻത് ഖലീൽ അൽ ഖലീലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് രാജ്യത്തിന് വേണ്ടി പങ്കെടുക്കുന്നത്.  

ഫാമിലി അഫയേഴ്‌സ് കൗൺസിൽ പ്രതിനിധികളായ ഡോ. ലാന ബിൻത് സഈദ്, അൽഅനൂദ് അൽ ഹുനൈവി, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി ശുറൂഖ് അൽ ഖുവൈഇ , പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ പ്രതിനിധി ഡോ. മഹാ അൽ ദാഹി,  നാഷണൽ അതോറിറ്റി ഫോർ സൈബർ സെക്യൂരിറ്റിയുടെ പ്രതിനിധി ഡോ. ഹയാ അൽ-മഖുഷി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ പ്രതിനിധി ഫറാ അബ അൽ ഖൈൽ,  ലാഭേച്ഛയില്ലാത്ത മേഖലയുടെ പ്രതിനിധി ഡോ. ഫാത്തിമ ബാ ഉസ്മാൻ, സലാം പ്രോജക്ട് ഫോർ സിവിലൈസേഷൻ കമ്മ്യൂണിക്കേഷനിൽ നിന്നുള്ള യുവജന വിഭാഗത്തിന്റെ പ്രതിനിധി ദുഹ ബെദൈവി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top