19 April Friday

ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18 ന്

കെ എൽ ഗോപിUpdated: Monday Nov 7, 2022

അബുദാബി>  ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2022-- 2023 നവംബർ 18-ന് അബുദാബിയിലെ അൽ വത്ബയിൽ നടക്കും. ഫെസ്റ്റിവലിൻ്റെ പുതിയ പതിപ്പിൽ 4,000-ലധികം പരിപാടികൾ ഉൾപ്പെടുന്നു, 2023 മാർച്ച് 18-വരെ നീണ്ടു നിൽക്കുന്ന മേള സന്തോഷവും വിനോദവും സംസ്കാരവും നിറഞ്ഞതാണ്.  ഈ വർഷം "യുഎഇ: ഏകീകൃത നാഗരികതകൾ" എന്ന മുദ്രാവാക്യത്തിലാണ് ഇത് നടക്കുന്നത്.

യുഎഇ ദേശീയ പൈതൃകം സംരക്ഷിക്കുക, എമിറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവി തലമുറകളിലേക്ക് അത് എത്തിക്കുക തുടങ്ങിയ പ്രധാന സന്ദേശങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഫെസ്റ്റിവൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, പൈതൃക സംരക്ഷണം, വിദ്യാഭ്യാസം, വിനോദം എന്നിവ ഉൾപ്പെടുന്ന ഈ വർഷത്തെ മേള നിരവധി ഷോകളും, പ്രകടനങ്ങളും ഉൾപ്പെടുത്തി ആകർഷണീയമാക്കിയിട്ടുണ്ട് എന്നും ബന്ധപ്പെട്ടവർ വിശദീകരിച്ചു. യൂണിയൻ പരേഡ്, ദേശീയ ദിനാഘോഷങ്ങൾ, പുതുവത്സര ആഘോഷങ്ങൾ, ഗ്ലോബൽ പരേഡ്, അൽ വത്ബ കസ്റ്റം ഷോ, കുടുംബത്തിലെ എല്ലാവരേയും സന്തോഷിപ്പിക്കുന്ന മറ്റ് പരിപാടികൾ എന്നിവയും ഉത്സവത്തിൽ ഉൾപ്പെടും.

യു.എ.ഇ.യിലെ പൗരന്മാരെയും താമസക്കാരെയും ആകർഷിക്കാൻ കഴിവുള്ള ലോകോത്തര സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചുകൊണ്ട് യു.എ.ഇ.യുടെ ബൗദ്ധികവും സാംസ്‌കാരികവുമായ പൈതൃകം കൈമാറാനും,  ലോകമെമ്പാടുമുള്ള പങ്കാളിത്തത്തോടെ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മഹത്വം പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക പൈതൃക പരിപാടിയായി ഇതിനെ മാറ്റുകയുമാണ് സംഘാടകരുടെ ലക്‌ഷ്യം. നാടോടിക്കഥകൾ, തത്സമയ സംഗീതം, പരമ്പരാഗത കരകൗശല വിപണികൾ എന്നിവ ഉൾപ്പെടുന്ന പ്രദർശനങ്ങളും മേളയിലുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top