25 April Thursday

‘ഹൃദയപൂർവം കേളി’ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

‘ഹൃദയപൂർവം കേളി’ പൊതിച്ചോർ വിതരണോദ്‌ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവ്വഹിക്കുന്നു

റിയാദ് > കേളി കലാസാംസ്കാരിക വേദി കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന  ‘ഹൃദയപൂർവ്വം കേളി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നടന്നു.

കേളി കലാസാംസ്കാരിക വേദിയും കുടുംബവേദിയും ചേർന്നാണ് കേരളത്തിലെ 14 ജില്ലകളിലേയും സാധ്യമായ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിലും അഗതി മന്ദിരങ്ങളിലുമുള്ള അന്തേവാസികൾക്കും, നിർധനരായ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുന്നത്. ഓരോ ഇടങ്ങളിലെയും കുടുംബശ്രീയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുൻപ് ഒരു ലക്ഷം പൊതിച്ചോറുകളാണ് കേരളത്തിൽ വിതരണം ചെയ്യുക.



തിരുവനന്തപുരം മെഡിക്കൽകോളേജ് ക്യാമ്പസ് പരിസരത്ത് സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങിന്   ചിത്ര മെഡിക്കൽ ട്രസ്റ്റ് അഡ്മിനിസ്ട്രീറ്റിവ് ഓഫീസർ മനോജ് അധ്യക്ഷനായി. കേളി രക്ഷാധികാരി മുൻ സെക്രട്ടറി കെ ആർ ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.

കേളി കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ബേബി നാരായണൻ, കേരള പ്രവാസി സംഘം തിരുഃവനന്തപുരം ജില്ലാ കമ്മറ്റി അംഗംങ്ങളായ ഇടയാർ ദീപു, രാജീവ്, കെ.രാജ്‌മോഹൻ എന്നിവർ സംസാരിച്ചു.

റീജണൽ ക്യാൻസർ സെന്ററിലേയും, മെഡിക്കൽ കോളേജിലെയും, ചിത്ര മെഡിക്കൽ ട്രസ്‌റ്റിലേയും നിരവധിപേർ ഭക്ഷണ പൊതികൾ ഏറ്റുവാങ്ങി. നാട്ടിൽ അവധിയിലുള്ള കേളിയുടെ പ്രവർത്തകരും മുൻ പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി. കേളി രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

 

 

 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top