18 December Thursday

ഫിലിപ്പീനൊ യുവതിയെ കൊലപ്പെടുത്തിയ ഇന്ത്യക്കാൻ ആത്മഹത്യ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 5, 2023

കുവൈത്ത്  സിറ്റി> ഒമരിയയിലെ താമസ സ്ഥലത്ത്  ഫിലിപ്പീനൊ ഗാർഹിക തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം  ആത്മഹത്യാശ്രമം നടത്തിയ ഇന്ത്യക്കാരൻ മരിച്ചു.  ഞായറാഴ്ച പുലർച്ചെയാണ് ഫിലിപ്പീൻസ്  ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ടത്. സ്ഥലത്തെത്തിയ പൊലീസ്  മുറിയിൽ 35 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഈ സമയം മുറിയിലുണ്ടായിരുന്ന ഇന്ത്യൻ പൗരനും പരിക്കേറ്റിരുന്നു . തുടർന്ന് അയാളെ പോലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ഒമറിയയിലെ സ്പോൺസറുടെ വീട്ടിൽ ആയിരുന്നു ഫിലിപ്പീനോ യുവതി  താമസിച്ചിരുന്നത്. ഇവിടെ അതിക്രമിച്ചു കയറിയാണ് ഇന്ത്യക്കാരൻ  അവരെ കുത്തി കൊലപ്പെടുത്തിയത് . അതിനുശേഷം അയാൾ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top