01 July Tuesday

കേളി ഉമ്മുൽ ഹമാം ഏരിയ സമ്മേളന ലോഗോ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

റിയാദ്>  കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന അഞ്ചാമത് ഉമ്മുൽ ഹമാം  ഏരിയ  സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു. ഏരിയ രക്ഷാധികാരി സെക്രട്ടറി പി പി ഷാജു പ്രകാശനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ കലാം അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ബിജു സ്വാഗതം പറഞ്ഞു.

ഏരിയ ട്രഷറർ നൗഫൽ സിദ്ദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം ചന്ദു ചൂഢൻ, അബ്ദുൽ കരീം, സംഘാടക സമിതി ജോയിന്റ് കൺവീനർ മൻസൂർ തുടങ്ങി സംഘാടക സമിതി അംഗങ്ങളും കേളി ഏരിയ കമ്മിറ്റി അംഗങ്ങളും  പങ്കെടുത്തു. കേളി ഉമ്മുൽ ഹമാം സൗത്ത് യൂണിറ്റ് സെക്രട്ടറി  അബ്ദുൽ കരീം ആണ് ലോഗോ ഡിസൈൻ ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകൾ, നോർക്ക കാർഡ് വിതരണം എന്നിവയുമുണ്ടാകും.

ജൂലൈ 1ന് എട്ട് ടീമുകളെ ഉൾപ്പെടുത്തി ഏകദിന ക്രിക്കറ്റ് ടൂർണമെന്റും നടത്തിയിരുന്നു. സമ്മേളനം ആഗസ്റ്റ് 5ന് വെള്ളിയാഴ്ച ഉമ്മുൽ ഹമാം ഏരിയ കമ്മറ്റി അംഗമായിരുന്ന ജ്യോതി പ്രകാശിന്റെ പേരിലുള്ള നഗറിൽ നടക്കും. സംഘാടക സമിതി കൺവീനർ  സുരേഷ് പി ചടങ്ങിന് നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top