18 December Thursday

ഒമാൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

മസ്കറ്റ് > മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികവും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഹിംസാ ദിനവും ആഘോഷിക്കുന്നതിനായി ഒമാനിലെ  ഇന്ത്യൻ എംബസി, രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്‌മെന്റുമായി സഹകരിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ  അംബാസഡർമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹൈനസ് ബസ്മ അൽ സെയ്ദ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ആഗോള ഐക്യവും ധാരണയും വളർത്തിയെടുക്കുന്നതിൽ സമാധാനത്തിന്റെയും അഹിംസയുടെയും പരമപ്രധാനമായ പ്രാധാന്യം എന്ന വിഷയത്തിൽ ബസ്മ അൽ സെയ്ദ്മുഖ്യ പ്രഭാഷണം നടത്തി. വിയന്നയിലെ യുണൈറ്റഡ് നേഷൻസ് പ്രതിനിധിയുമായ മൗറീൻ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്‌കൂൾ ഡാർസൈറ്റിലെ വിദ്യാർഥികളും സീബ് സ്‌കൂൾ വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിൽ നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top