ദുബായ് > നവരാത്രി നൃത്ത-സംഗീത മഹോത്സവത്തോടനുബന്ധിച്ച് ശ്രീരാഗ് ഫ്രെയിംസ് നർത്തകിയായ മഞ്ജു വി നായരുടെ ശിക്ഷണത്തിൽ ഖിസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ പരിശീലനക്കളരി നടത്തി. 29നും 30നുമായിരുന്നു പരീശീലനക്കളരി.
യുഎഇയിലെ കലാ- കായിക- സാംസ്‌കാരിക സംഘടനയായ ശ്രീരാഗ് ഫ്രെയിംസ് ഒക്ടോബർ 22ന് ഊദ് മേഹ്ത സബീൽ ലേഡീസ് ക്ലബ്ബിൽ നവരാത്രി നൃത്ത-സംഗീത മഹോത്സവം ആഘോഷിക്കുന്നുണ്ട്. പരിപാടിയിൽ സംഗീതജ്ഞ ഡോ. പി എൻ പ്രഭാവതിയുടെ സംഗീതക്കച്ചേരിയും നൃത്തത്തിലും സംഗീതത്തിലും ഉപകരണ സംഗീതത്തിലും അരങ്ങേറ്റങ്ങളും ഉണ്ടായിരിക്കും.
മഞ്ജു വി നായരുടെ ഭൗമി പ്രൊഡക്ഷൻസിന്റെ നൃത്ത സംഗീത ശിൽപ്പവും പഞ്ചാരി മേളം അരങ്ങേറ്റവും ഉണ്ടായിരിക്കുമെന്ന് ശ്രീരാഗ് ഫ്രെയിംസിന്റെ സ്ഥാപകനും പ്രസിഡന്റുമായ അജിത്കുമാർ തോപ്പിലും ജനറൽ സെക്രട്ടറി രോഷൻ വെണ്ണിക്കലും ഖജാൻജി സുനിൽ ആലുങ്കലും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..