18 December Thursday

അൽ ഐൻ മലയാളി സമാജം ഓണാഘോഷം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

അൽ ഐൻ > അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 'പൂവിളി 2023 ' ആഘോഷിച്ചു. സെപ്റ്റംബർ 2 ന് വൈകുന്നേരം നടന്ന പൂക്കളമത്സരത്തിൽ അൽ ഐൻ താരാട്ട്, അൽ ഐൻ മലയാളം മിഷൻ ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കേരളപിറവിയോടനുബന്ധിച്ച്  തനത് കലകളെ കോർത്തിണക്കി നവംബർ 4 ന് ലുലു കുവൈത്താത് അങ്കണത്തിൽ അൽ ഐൻ മലയാളി സമാജം ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഉത്സവം പത്താം എഡിഷൻ - കേരളീയം 2023 'ന്റെ പോസ്റ്റർ പ്രകാശനവും നടന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ടി വി എൻ കുട്ടി, ലുലു റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാൻ അഷ്‌റഫ് പള്ളിക്കണ്ടം, ലോക കേരള സഭ അംഗം ഇ കെ സലാം ,അൽ ഐൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഡോ.‍ മൊയ്‌ദീൻ,ഇന്ത്യൻ സോഷ്യൽ സെന്റർ മുൻ അധ്യക്ഷൻ മുസ്തഫ മുബാറക്, ചെയർ ലേഡി റസിയ ഇഫ്തിക്കർ, വനിതാ വിഭാഗം സെക്രട്ടറി  ബബിത ശ്രീകുമാർ,നിരവധി വ്യവസായ പ്രമുഖർ,സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അൽ ഐൻ മലയാളി സമാജം അധ്യക്ഷൻ  ഫക്രുദീൻ, ജനറൽ സെക്രട്ടറി സലിം ബാബു, ട്രഷറർ  അഭയൻ,മീഡിയ കൺവീനർ  ലജീപ് കുന്നുംപുറത്ത്, കലാ വിഭാഗം സെക്രട്ടറി  ടിങ്കു പ്രസാദ് നാരായണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top