17 April Wednesday

സൗദി മദീന വിമാനത്താവളത്തിൽ പരിസ്ഥിതി സൗഹൃദ ബസുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

 റിയാദ്‌> സൗദി യിലെ ആദ്യ  പരിസ്ഥിതി സൗഹൃദ ബസുകളുടെ ഉദ്ഘാടനം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ  നടന്നു. എയർപോർട്ടിൽ യാത്രക്കാരെ എത്തിക്കുന്നതിനാണ്‌  പൂർണ്ണമായും വൈദ്ധുതി കൊണ്ട് പ്രവർത്തിക്കുന്ന  (ഇലക്ട്രിക് ബസുകൾ) പുറത്തിറക്കിയത്.    ത്വയ്ബ എയർപോർട്ട് ഓപ്പറേറ്റിംഗ് കമ്പനിയും സൗദി അൽ-അമദ് എയർപോർട്ട് സർവീസസ് ആൻഡ് എയർ   ട്രാൻസ്പോർട്ട് സപ്പോർട്ട് കമ്പനിയും (സാസ്) സംയുക്തമായാണ്‌ ഇത്‌ നടപ്പാക്കുന്നത്‌.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചു    ബസിനുള്ളിലെ എല്ലാ വിവരങ്ങളും വസ്തുതകളും റെക്കോർഡുചെയ്യാനും രേഖപ്പെടുത്താനും ഓരോ ബസിലും നാല് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് ബസിന്  9 മീറ്റർ നീളമുണ്ട്.  ഇന്ധനം നിറയ്ക്കുന്നതിന്  രണ്ട് മണിക്കൂറിൽ താഴെ സമയമെടുക്കുന്ന ഈ ബസ്സിന്‌ 300 കിലോമീറ്ററിലധികം സഞ്ചരിക്കാനാകും. സാസ് കമ്പനിയുടെ ഈ  ബസുകൾ വളരെ നിശബ്ദവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമാണ്.
 കാർബൺ മലിനീകരണം തീരെയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

മദീന മേഖല വികസന അതോറിറ്റിയുടെ 2018-ലെ പരിസ്ഥിതി മികവിനുള്ള ഒന്നാം സ്ഥാന അവാർഡും  മദീന  വിമാനത്താവളത്തിന്  ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top