മസ്കത്ത്> തൃശ്ശൂർ ജില്ലക്കാരായ ആളുകളെ കണ്ടെത്തുകയും അതിലൂടെ തൃശ്ശൂരിന്റെ സാംസ്കാരിക പൊലിമ ഒമാന്റെ മണ്ണിൽ കൂടുതൽ ഊഷ്മളമാക്കി തീർക്കുവാനും ഉദ്ദേശിച്ച് 2019 ൽ രൂപീകരിച്ച ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ പ്രഥമ ജനറൽബോഡി യോഗം റൂവിയിലുള്ള ഉഡുപ്പി ഹോട്ടലിൽ ചേർന്നു. പ്രസിഡണ്ട് നജീബ് കെ മൊയ്തീൻ അധ്യക്ഷനായി.
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ എന്ന സംഘടന കഴിഞ്ഞ കോവിഡ് കാലഘട്ടത്തിലും, ഷഹീൻ ദുരിതബാധിതർക്കും സഹായ സഹകരണങ്ങൾ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ബ്ലഡ് ഡൊണേഷൻ പോലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും, തുടർന്നും ഇത്തരത്തിലുള്ള സേവന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും സെക്രട്ടറി വാസുദേവൻ തളിയറ പറഞ്ഞു. ട്രഷറർ അഷ്റഫ് വാടാനപ്പള്ളി വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡൻറ് –നസീർ തിരുവത്ര, സെക്രട്ടറി –അഷറഫ് വാടാനപ്പള്ളി, ട്രഷറർ –വാസുദേവൻ തളിയറ, വൈസ്: പ്രസിഡന്റുമാരായി സിദ്ധിഖ് കുഴിങ്ങര, സുനീഷ് ഗുരുവായൂർ, ജയശങ്കർ പല്ലിശ്ശേരി, ജോയന്റ് സെക്രട്ടറിമാരായി ഹസ്സൻ കേച്ചേരി, ബിജു അമ്പാടി, സലിം മുതുവമ്മൽ എന്നിവരെ തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..