20 April Saturday

സൗദിയിൽ പടക്കങ്ങൾ നിർമ്മിച്ചാൽ 6 മാസം തടവും 100,000 റിയാൽ പിഴയും

എം എം നഈംUpdated: Friday May 6, 2022

റിയാദ് > സൗദിയിൽ സ്‌ഫോടക വസ്തുക്കളും പടക്കങ്ങളും കടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്നത് വൻ കുറ്റകൃത്യമായി കണക്കാക്കുമെന്ന് സൗദിപബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സ്‌ഫോടകവസ്തുക്കൾ വ്യക്തികൾക്കും സ്വത്തിനും ഗുരുതരമായ അപകടസാധ്യതകൾ ഉളവാക്കുന്നുവെന്നും യോഗ്യതയുള്ള അധികാരിയുടെ അനുമതിയില്ലാതെ അവ നിർമ്മിക്കുന്നതും കൈവശം വയ്ക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചിരിക്കുന്നുവെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലോ പരിപാടികളിലോ തോക്കുകൾ ഉപയോഗിച്ച് വെടിവയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾ അറസ്റ്റിന് അർഹതയുള്ള പ്രധാന കുറ്റകൃത്യങ്ങളിൽ ഒന്നാണെന്ന്  പബ്ലിക് പ്രോസിക്യൂഷൻ   വ്യക്തമാക്കിയിട്ടുണ്ട്.

സ്‌ഫോടകവസ്തുക്കൾ രാജ്യത്തേക്ക് കടത്തുകയോ അത് നിർമ്മിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നവർക്ക് ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ  അറിയിച്ചു    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top