റോം : ഇറ്റലിയിലെ റോം ആസ്ഥാനമായി രൂപം കൊണ്ട വനിതാ സംഘടന, "കേരള ഇമ്മിഗ്രന്റ് വിമൻസ് അസോസിയേഷൻ " റോമിൽ വിവിധ പരിപാടികളോടെ ഓണാഘോഷവും മലയാളി കൂട്ടായ്മയും നടത്തി. റോമിലെ മലയാളി മുനിസിപ്പൽ കൗൺസിലർ തെരേസ പുത്തൂർ ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. യൂറോപ്പിലെ ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഡോ: മേരി ഷൈനി ആഘോഷ പരിപാടികളിൽ പങ്കെടുത്തു. റോമിലെ മലയാളി സ്‌ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി ആദ്യമായി രൂപം കൊണ്ട ഈ സംഘടനയുടെ നേതൃത്വത്തിൽ ഒട്ടനവധി കലാപരിപാടികളും ഓണസദ്യയുമായി റോമിലെ മലയാളി സമൂഹം വലിയ ആഘോഷമാക്കി മാറ്റി. റോമിലെ വിവിധ തൊഴിലാളിസംഘടന പ്രതിനിധികൾ ഓണാഘോഷത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. റോമിൽ ഒരു മലയാളി വനിതാ സംഘടനാ ആദ്യമായാണ് ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. സംഘടനാ പ്രിസിഡന്റ് റീന പൗലോസ് അധ്യക്ഷയായി. സെക്രട്ടറി ജാസ്മിൻ ജോസ് നന്ദിപറഞ്ഞു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..