25 April Thursday

സമീക്ഷ യു കെ ദേശീയ സമ്മേളനം ലോഗോ പ്രകാശനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2023

ലണ്ടൻ> സമീക്ഷ യു കെയുടെ ആറാം ദേശീയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ഞായറാഴ്ച സിപിഐ എം  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നിർവ്വഹിക്കും.
UK സമയം 2 ന്  സൂം വഴി ഓൺലൈനായാണ് പ്രകാശനം. സമ്മേളന നടത്തിപ്പിനായി കഴിഞ്ഞാഴ്ചയോടെ വിപുലമായ സ്വാഗത സംഘംചേർന്നു. അനുബന്ധകമ്മിറ്റികളും നിലവിൽ വന്നു കഴിഞ്ഞു. ഏപ്രിൽ പകുതിയോടെ ബ്രാഞ്ചു സമ്മേളനങ്ങൾ പൂർത്തിയാക്കും.

 ദേശീയ സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്ന ദേശീയ ബാട്മിന്റൻ ടൂർണ്ണമെൻറ് വിവിധ ബ്രാഞ്ചുകളിൽ പുരോഗമിച്ചു വരികയാണ് . മാർച്ച് 25 നു മാഞ്ചസ്റ്ററിലാണ് ഗ്രാൻറ് ഫിനാലെ നടക്കുന്നത്.
കൂടാതെ വിശക്കുന്നവർക്ക് ആശ്വാസവുമായി മുന്നോട്ട് പോകുന്ന Share & Care projetകളും  യു.കെയിലുടനീളം ബ്രാഞ്ച് തലങ്ങളിൽ വിജയകരമായി നടന്നുവരികയാണ്.

കലാ-കായിക സാംസ്കാരിരംഗത്തെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായ സമീക്ഷ യു.കെ വളരെയേറെ ജനശ്രദ്ധയും, പ്രശംസയും ഇതിനകം നേടിയെടുത്തു കഴിഞ്ഞു.
ആറാം ദേശീയ സമ്മേളനം വമ്പിച്ച വിജയകരമാക്കിത്തീർക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top