പ്ലിമത്ത്> യുകെ പ്ലിമത്തിൽ മലയാളി സമൂഹം ഭാരതത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനം ദേശീയ പതാക ഉയർത്തി ആഘോഷിച്ചു. പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (പിഎംസിസി) യുടെ നേതൃത്വത്തിലാണ് മലയാളി സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പ്ലിമത്ത് സിറ്റി കൗൺസിൽ ലോഡ് മേയർ കൗൺസിലർ മാർക്ക് ഷെയർ സ്വതന്ത്ര്യദിന ആഘോഷങ്ങളിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൗൺസിലർ വില്യം നോബിൾ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഇരുവരും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.
പിഎംസിസി പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്യ വിജയൻ, പിഎംസിസി ഭാരവാഹികളായ നെബു കുരുവിള, അനൂപ് കുമാർ, അലീന മാത്യു, കെസിയ മേരി അലക്സ്, സജി വർഗീസ്, ജിനോയി ചെറിയാൻ, എന്നിവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത ചടങ്ങുകളുടെ അവസാനം മധുരവും നൽകി .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..