28 March Thursday

പ്രവാസികളോട് സംവദിക്കാൻ തോമസ് ഐസക്കും, തോമസ് ചാഴികാടനും

വെബ് ഡെസ്‌ക്‌Updated: Thursday Feb 11, 2021


ലണ്ടൻ> യുകെയിലെയും അയർലണ്ടിലെയും  പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ നേതാക്കളുമായി പങ്കുവെക്കുവാൻ അവസരം ഒരുക്കി LDF UK & Ireland കമ്മിറ്റി. ഫെബ്രുവരി 14 ന്‌ ഉച്ചക്ക് 2: 30നു ധനമന്ത്രി ഡോ. തോമസ് ഐസക്കും തോമസ് ചാഴികാടൻ എംപിയുമാണ് പ്രവാസികളോട് സംവദിക്കാൻ എത്തുന്നത്. 

ജനകീയ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനുള്ള  ആശയങ്ങൾ അവതരിപ്പിക്കുവാനും  ചോദ്യങ്ങൾ ചോദിക്കാനും അവസരം ഉണ്ടാവും.

സൂം മീറ്റിംഗിലൂടെ ഓൺലൈൻ ആയി നടക്കുന്ന പരിപാടിയിൽ   AIC സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , LDF യുകെ & അയർലണ്ട് മറ്റു നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top